ദേശീയ സഹകരണനയത്തെപ്പറ്റി സഹകരണവീക്ഷണം ഇന്ന് വെബിനാർ നടത്തും
പുതിയ ദേശീയ സഹകരണനയത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചു സഹകരണവീക്ഷണം കൂട്ടായ്മ ജൂലൈ 29 ചൊവ്വാഴ്ച വൈകിട്ട് എഴിനു വെബിനാർ നടത്തും. കേന്ദ്രസഹകരണനയം കേരളത്തിന് ഗുണകരമോ എന്നതാണ് വിഷയം.കെ. പി. സി.സി. ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽ കുമാർ, ബി. ജെ. പി. സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്, മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത്, സഹകരണംവീക്ഷണം ടീം അഡ്മിൻ ശ്രീജിത്ത് മുല്ലശ്ശേരി എന്നിവർ സംസാരിക്കും. കാർഷിക സഹകരണ സ്റ്റാഫ് പരിശീലനഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബി. പി. പിള്ള വിഷയാവതരണം നടത്തും. സഹകരണവീക്ഷണം ടീം കോ-ഓർഡിനേറ്റർ അരുൺ ശിവാനന്ദൻ മോഡറേറ്റർ ആയിരിക്കും. ഫോൺ :+918893565553.