സാമ്പത്തികബുദ്ധിമുട്ടുള്ള സംഘങ്ങളെ സഹായിക്കാന്‍ നബാര്‍ഡ്‌പദ്ധതിയും വരും: മന്ത്രി വാസവന്‍
ഫലപ്രദമായ പുനരുജ്ജീവനപദ്ധതികളുമായി വരുന്ന സാമ്പത്തികബുദ്ധിമുട്ടിലായ സംഘങ്ങളെ ഉടന്‍സഹായിക്കാനുള്ള പദ്ധതിക്കുപുറമെ ഇത്തരത്തിലുള്ള ഏതെങ്കിലും സംഘത്തിന് ആവശ്യമെങ്കില്‍ നബാര്‍ഡിന്റെ സഹായത്തോടുകൂടി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 24നു നബാര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമീനിച്ചിട്ടുണ്ടെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിപറയവെയാണ് അദ്ദേഹം ഇതറിയിച്ചത്. 19 എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്കു മന്ത്രി മറുപടി നല്‍കി.