മത്സ്യഫെഡില്‍ കണ്‍സള്‍ട്ടന്റ്‌ ഒഴിവ്‌

Moonamvazhi

കേരള സംസ്ഥാന സഹകരണ മല്‍സ്യവികസന ഫെഡറേഷനില്‍ (മല്‍സ്യഫെഡ്‌) കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്‌. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദമോ ഡിപ്ലോമയോ നേടിയവരും അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം ഉള്ളവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണു നിയമനം. പരസ്യനമ്പര്‍ Mfed/E4/2/2024 dated 09/01/2025.മല്‍സ്യഫെഡ്‌ മാനേജിങ്‌ ഡയറക്ടറുടെ 2024 സെപ്‌റ്റംബര്‍ ഏഴിലെ ഇതേനമ്പര്‍ പരസ്യപ്രകാരം മല്‍സ്യഫെഡ്‌ സീഫുഡ്‌ കിച്ചണുകളുടെ മേല്‍നോട്ടത്തിനുള്ള ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട. ആ അപേക്ഷകള്‍ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്കു പരിഗണിക്കും. മേല്‍വിലാസം: മല്‍സ്യഫെഡ്‌, കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്‍, കമലേശ്വരം, മണക്കാട്‌ പി.ഒ, തിരുവനന്തപുരം – 695009. ഫോണ്‍: 0471 2458606. ഇ-മെയില്‍: [email protected]  വെബ്‌സൈറ്റ്‌:www.matsyafed.in

Moonamvazhi

Authorize Writer

Moonamvazhi has 142 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News