മട്ടാഞ്ചേരി സാര്‍വജനിക് സഹകരണബാങ്കില്‍ ഒഴിവുകള്‍
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ ഗ്രേഡ് അര്‍ബന്‍ ബാങ്കായ മട്ടാഞ്ചേരി സാര്‍വജനിക് സഹകരണബാങ്കില്‍ (ക്ലിപ്‌തം നമ്പര്‍ 3284) പ്യൂണ്‍/വാച്ച്‌മാന്‍ തസ്‌തികയില്‍ അഞ്ചും പാര്‍ട് ടൈം സ്വീപ്പര്‍ തസ്‌തികയില്‍ രണ്ടും ഒഴിവുകളുണ്ട്. രണ്ടുതസ്‌തികയുടെയും വിദ്യാഭ്യാസയോഗ്യത ഏഴാംക്ലാസ് പാസ്സായിരിക്കണമെന്നതാണ്. പ്യൂണ്‍/ വാച്ച്‌മാന്‍ തസ്‌തികയുടെ ശമ്പളനിരക്ക്: 15340-40570. പാര്‍ട് ടൈം സ്വീപ്പറുടെത് 7460-24730. പ്രായം 2025 ജനുവരി ഒന്നിനു 18 വയസ്സു പൂര്‍ത്തിയായിരിക്കണം. 40 വയസ്സ് കഴിഞ്ഞിരിക്കയുമരുത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 45വയസ്സും മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കു 43 വയസ്സും ഭിന്നശേഷിക്കാര്‍ക്ക് 50വയസ്സുംവരെയാകാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്യൂണ്‍/വാച്ച്‌മാന്‍ തസ്‌തികയിലെ നിയമനം. പാര്‍ട് ടൈം സ്വീപ്പര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു സ്വീപ്പിങ് ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം. അവരുടെ നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ബാങ്കിന്റെ ഹെഡ്‌ഓഫീസില്‍നിന്നു കിട്ടുന്ന അപേക്ഷ സ്വന്തം കൈപ്പടയില്‍ പൂരിപ്പിക്കണം. അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കാനുള്ള രേഖകളുടെ പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തി ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പെടുത്തി മട്ടാഞ്ചേരി സാര്‍വജനിക് സഹകരണബാങ്ക് ക്ലിപ്‌തം, പ്രധാനശാഖ, കൊച്ചി – 682002 ല്‍ മാറത്തക്കവിധം ബാങ്കിന്റെ പേരില്‍ എടുത്ത 500രൂപയുടെ ഡിമാന്റ് ഡ്രാഫ്‌റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓഗസ്റ്റ് നാലിനു വൈകുന്നോരം അഞ്ചിനകം മട്ടാഞ്ചേരി സാര്‍വ്വജനിക് സഹകരണബാങ്ക് ക്ലിപ്‌തം നമ്പര്‍ 3284, ഹെഡ് ഓഫീസ്, ചേര്‍ളായി, മട്ടാഞ്ചേരി, കൊച്ചി 682002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2223373, 2224096, 2223617.ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്: www.mscub.com