വനിതാസഹകരണപ്രസ്ഥാനത്തെപ്പറ്റിയുള്ള ഗവേഷണപദ്ധതിയില്‍ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
ഇന്ത്യയിലെ വനിതാസഹകരണസ്ഥാപനങ്ങളെപ്പറ്റി സെല്‍ഫ് എംപ്ലോയ്‌ഡ് വിമന്‍സ് അസോസിയേഷന്‍ (സേവ) സഹകരണഫെഡറേഷനും ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയുടെ കീഴിലുളള ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും (ഇര്‍മ) സംയുക്തമായി നടത്തുന്ന പഠനപദ്ധതിയില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവുണ്ട്. വനിതകള്‍ നയിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ക്കു ഭരണ,സാമ്പത്തിക,ശാക്തീകരണ,നയകാ ര്യങ്ങളിലുള്ള പ്രാപ്യതയെക്കുറിച്ചാണു സേവ-ഇര്‍മ സംയുക്തപഠനം. സാമൂഹ്യശാസ്‌ത്രങ്ങളിലോ വികസനപഠനങ്ങളിലോ ഗ്രാമീണമാനേജ്‌മെന്റിലോ ജെന്റര്‍ സ്‌റ്റഡീസിലോ, ബിരുദാനന്തരബിരുദമോ പിഎച്ച്‌ഡിയോ ശക്തമായ ഗവേഷണാടിത്തറയോടെ എംബിഎയോ പിജിഡിഎമ്മോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീല്‍ഡ്‌ഗവേഷണത്തില്‍ ഗുണപരവും അളവുപരവുമായ വ്യക്തമായ പരിചയസമ്പത്തും സഹകരണസ്ഥാപനങ്ങളുമായും സ്വയംസഹായസംഘങ്ങളുമായും വനിതാക്കൂട്ടായ്‌മകളുമായും മറ്റും ചേര്‍ന്നു പ്രവര്‍ത്തിച്ച മുന്‍പരിചയവും അധികയോഗ്യതകളായി കണക്കാക്കും. ഡാറ്റ വിശകലനടൂളുകളില്‍ നല്ല വൈദഗ്‌ധ്യം വേണം. ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിവുണ്ടായിരിക്കണം. പദ്ധതിപഠനമേഖലകളില്‍ വിപുലമായി യാത്ര ചെയ്യാന്‍ സന്നദ്ധമായിരിക്കണം.

പ്രായപരിധി 35 വയസ്സ്. പ്രവേശിക്കുന്ന അന്നുമുതല്‍ അഞ്ചുമാസത്തേക്കാണു നിയമനം. പഠനപദ്ധതി നീട്ടിയാല്‍ കരാറും നീട്ടിയേക്കും. യോഗ്യതയുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ മാസം 35000 രൂപമുതല്‍ 50000രൂപവരെ പ്രതിഫലം കിട്ടും. ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാവും തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 29നകം https://www.irma.ac.in/ careers/careers.php ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
പഠനമേഖലകളിലെ സഹകരണസംഘാംഗങ്ങളും ഭാരവാഹികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേരിട്ടു കണ്ട്‌് ആഴത്തിലുള്ള സര്‍വേയും അഭിമുഖവും ഗ്രൂപ്പുചര്‍ച്ചകളും നടത്തി വിവരങ്ങള്‍ ശേഖരിക്കുക, വിവരങ്ങള്‍ ഗുണപരമായും അളവുപരമായും കൈകാര്യം ചെയ്‌തു വിശകലനം നടത്തുകയും റിപ്പോര്‍ട്ടുകളും കേസ് പഠനങ്ങളും നയസംഗ്രഹങ്ങളും തയ്യാറാക്കാന്‍ സഹായിക്കുക, ഇതുസംബന്ധിച്ച രചനകള്‍ വിലയിരുത്തുകയും രണ്ടാംതലവിവരങ്ങള്‍ സംയോജിപ്പിക്കുകയും താല്‍പര്യമുള്ളവര്‍ക്കായി ശില്‍പശാലകള്‍ ഏകോപിപ്പിക്കുകയും പ്രോജക്ടുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക, സേവാസഹകരണഫെഡറേഷനുമായി സഹകരിച്ചുകൊണ്ടു പ്രധാനഗവേഷകരുടെയും ഫാക്കല്‍റ്റിയംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകളും ഫീല്‍ഡ് സാമഗ്രികളും അന്തിമറിപ്പോര്‍ട്ടും തയ്യാറാക്കാന്‍ സഹായിക്കുക എന്നിവയാണു ജോലി.