സഹകരണസര്‍വകലാശാലയില്‍ ഒഴിവുകള്‍
ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയുടെ ഗുജറാത്ത് ആനന്ദിലുള്ള ഗ്രാമീണസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഇര്‍മ) ഒബി-എച്ച്‌ആര്‍ ഏരിയയിലും സ്‌ട്രാറ്റജിക് മാനേജ്‌മെന്റ് ഏരിയയിലും അക്കാദമിക് അസോസിയേറ്റുകളുടെയും, ഐ സീഡില്‍ അഡ്‌മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവിന്റെയും (ട്രെയിനി) പ്രോഗ്രാം എക്‌സിക്യൂട്ടീവിന്റെയും ഒഴിവുകളുണ്ട്. ഒബി-എച്ച്‌ആര്‍ മേഖലയില്‍ അക്കാദമിക് അസോസിയേറ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 55ശതമാനം മാര്‍ക്കോടെ എംബിഎ, പിജിഡിഎം, എംഎസ്‌ഡബ്ലിയു, എംഎ, മാസ്റ്റേഴ്‌സ് എന്നിവയിലൊന്ന് നേടിയിരിക്കണം. അല്ലെങ്കില്‍ എച്ച്‌ആര്‍, ഒബി, മനശാസ്‌ത്രം, അനുബന്ധവിഷയങ്ങള്‍ എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തരബിരുദം നേടിയിരിക്കണം. സ്‌ട്രാറ്റജിക് മാനേജ്‌മെന്റ് രംഗത്തെ അക്കാദമിക് അസോസിയേറ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 55%മാര്‍ക്കോടെ എംബിഎയോ എല്‍എല്‍ബിയോ ബിരുദാനന്തരബിരുദമോ (മാസ് കമ്മൂണിക്കേഷന്‍/ഇംഗ്ലീഷ് സാഹിത്യം) വേണം.

രണ്ട് ഏരിയയിലെ അക്കാദമിക് അസോസിയേറ്റ് തസ്‌തികകളുടെ കാര്യത്തിലും അക്കാദമിക് സ്ഥാപനങ്ങളിലോ വ്യവസായസ്ഥാപനങ്ങളിലോ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം. വിവരസാങ്കേതികവിദ്യയിലും അനുബന്ധടൂളുകളിലും മികവുണ്ടായിരിക്കണം. ശമ്പളം 40000രൂപ. 11 മാസത്തേക്കായിരിക്കും നിയമനം. ഇതു നീട്ടിയേക്കാം. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10നകം ഓണ്‍ലൈനായി https://www.irma.ac.in/careers/careers.phphttps://www.irma.ac.in/careers/careers.php യില്‍ അപേക്ഷിക്കണം.
ഐസീഡിലെ (ഇന്‍ക്യുബേറ്റര്‍ ഫോര്‍ സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്റ് എന്റപ്രണേഴ്‌സ് ഫോര്‍ ഡവലപ്‌മെന്റ്) അഡ്‌മനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് (ട്രെയിനി)തസ്‌തികയിലേക്ക് സാമൂഹികശാസ്‌ത്രങ്ങളിലോ കോമേഴ്‌സിലോ ബിസിനസിലോ അനുബന്ധമേഖലകളിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാം മാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളത് അഭികാമ്യം. ഇന്‍ക്യുബേഷനുമായോ അഡ്‌മിനിസ്‌ട്രേഷനുമായോ ബന്ധപ്പെട്ട മേഖലയിലാണു പരിചയമെങ്കില്‍ കൂടുതല്‍ നല്ലത്. എഴുത്തിലും സംസാരത്തിലും നല്ല ആശയവിനിമയശേഷി വേണം. മൈക്രോസോഫ്‌റ്റ് ഓഫീസ് സ്യൂട്ടിലും പ്രോജക്ട് മാനേജ്‌മെന്റ് ടൂള്‍സിലും വൈദഗ്‌ധ്യം വേണം. പ്രായപരിധി 35 വയസ്സ്. പ്രതിഫലം 25000-30000 രൂപ. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് നാലിനകം https://irma.ac.in/careers/careers.phphttps://irma.ac.in/careers/careers.php യില്‍ അപേക്ഷിക്കണം.
ഐസീഡിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ സാമൂഹികശാസ്‌ത്രങ്ങളിലോ കൃഷിയിലോ അനുബന്ധമേഖലകളിലോ ബിരുദം വേണം. ബിരുദാനന്തരബിരുദമുള്ളവര്‍ക്കു മുന്‍ഗണന. പ്രോഗ്രാംമാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളത് അഭികാമ്യം. സാമൂഹികസംരംഭകത്വം, ഇന്‍ക്യുബേഷന്‍, മൂല്യശൃംഖലാപഠനം, സമാനമേഖലകള്‍ എന്നിവയിലാണു പരിചയമെങ്കില്‍ കൂടുതല്‍ നല്ലത്. നല്ല ആശയവിനിമനയശേഷി, സംഘാടനപാടവം, മൈക്രോസോഫ്‌റ്റ് ഓഫീസ് സ്യൂട്ടിലും പ്രോജക്ട് മാനേജ്‌മെന്റ് ടൂള്‍സിലും വൈദഗ്‌ധ്യം, സാമൂഹികഫലം വിലയിരുത്തല്‍ പരിജ്ഞാനം തുടങ്ങിയവ ഉണ്ടായിരിക്കണം. പ്രായപരിധി 28 വയസ്സ്. ശമ്പളം 45000-50000 രൂപ. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് നാലിനകം https://irma.ac.in/careers/career/phphttps://irma.ac.in/careers/career/php യില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://irma.ac.inhttps://irma.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

