കയറ്റിറക്കുമതിബാങ്കില്‍ 20 ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്‌

Moonamvazhi

കയറ്റിറക്കുമതിബാങ്കില്‍ (എക്‌സ്‌പോര്‍ട്ട്‌ ഇംപോര്‍ട്ട്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) ഡെപ്യൂട്ടി മാനേജരുടെ 20 ഒഴിവുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. മാര്‍ച്ച്‌ രണ്ടിനകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ https://www.eximbankindia.in/careser ല്‍ ലഭിക്കും. മൂന്നൊഴിവുകള്‍ പട്ടികജാതിക്കാര്‍ക്കും ഒരൊഴിവ്‌ പട്ടികവര്‍ഗക്കാര്‍ക്കും അഞ്ചൊഴിവ്‌ മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും ഒരൊഴിവ്‌ സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കുമാണ്‌. യോഗ്യത:60%മാര്‍ക്കോടെ ബിരുദം.(ഇതു മൂന്നുകൊല്ലംകൊണ്ടു നേടിയതാവണം) ഫിനാന്‍സിലോ അന്താരാഷ്ട്രബിസിനസിലോ വിദേശവ്യാപാരത്തിലോ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തരബിരുദം(എംബിഎ/ പിജിഡിബിഎ/ പിജിഡിബിഎം/എംഎംഎസ്‌)/ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌/സിഎ. (ബിരുദാനന്തരബിരുദം രണ്ടുകൊല്ലംകൊണ്ടു നേടിയതും 60%മാര്‍ക്കു നേടിതയുമായിരിക്കണം). വാണിജ്യബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ സംസ്ഥാനതല വായ്‌പാസ്ഥാപനത്തിലോ ഒരുകൊല്ലം പരിചയം വേണം. പ്രോജക്ട്‌ ഫിനാന്‍സ്‌, വായ്‌പ വിലയിരുത്തല്‍, ടേംവായ്‌പ നല്‍കല്‍, അതിര്‍ത്തിവിട്ടുള്ള ഇടപാടുകളുടെ റിസ്‌കുകള്‍ വിശകലനം ചെയ്യല്‍, വിദേശസംയുക്തസംരംഭങ്ങള്‍ക്കു ധനസഹായം ചെയ്യല്‍ എന്നിവയില്‍ വൈദഗ്‌ധ്യം വേണം.


പ്രായപരിധി 21നും 28നും മധ്യേ. 2025 ഡിസംബര്‍ 31 വച്ചാണു പ്രായം കണക്കാക്കുക. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 33 വയസ്സുവരെയും മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കു 31വയസ്സുവരെയും ഭിന്നശേഷിക്കാരായ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 43 വയസ്സുവരെയും ഭിന്നശേഷിക്കാരായ മറ്റുപിന്നാക്കസമുദായക്കാര്‍ക്കു 41 വയസ്സുവരെയും ഭിന്നശേഷിക്കാരായ പൊതുവിഭാഗക്കാര്‍ക്കും സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കും 38 വയസ്സുവരെയും അപേക്ഷിക്കാം.ശമ്പളനിരക്ക്‌: 48480-2000-62480-2340-67160-2680-85920 രൂപ. 600രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും സാമ്പത്തികപിന്നാക്കവിഭാഗക്കാരും 100 രൂപ അടച്ചാല്‍ മതി. ഇന്റിമേഷന്‍ ചാര്‍ജാണിത്‌.

Moonamvazhi

Authorize Writer

Moonamvazhi has 968 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!