ടാക്‌സിസഹകരണസംരംഭത്തില്‍ 7 ഒഴിവുകള്‍
കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭമായ സഹകാര്‍ ടാക്‌സിയില്‍ നാല് എക്‌സിക്യൂട്ടീവുമാരുടെയും മൂന്ന് അസിസ്‌റ്റന്റ് മാനേജര്‍മാരുടെയും ഒഴിവുണ്ട്. സുരക്ഷ, പരാതിപരിഹാരം, കോള്‍സെന്ററും റിപ്പോര്‍ട്ടിങ്ങും മനുഷ്യവിഭവവും സഹകരണ സേവനങ്ങളും എന്നീവിഭാഗങ്ങളിലാണ് എക്‌സിക്യൂട്ടീവുമാരുടെ ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുകൊല്ലം പ്രൊേൈബഷനിലായിരിക്കും. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 45000 രൂപ അടിസ്ഥാനശമ്പളത്തില്‍ നിയമിക്കപ്പെടും. ഇതിനുപുറമെ വീട്ടുവാടകഅലവന്‍സും 5000 രൂപ യാത്രാബത്തയും മൊബൈല്‍ ചെലവുകളും കിട്ടും. പ്രായപരിധി 40 വയസ്സ്. 2026 ജനുവരി 31 അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കു പ്രായപരിധിയില്‍ ഇളവനുവദിക്കും.
ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്‌റ്റി, പരിസ്ഥിതിശാസ്‌ത്രം, എഞ്ചിനിയറിങ്, അനുബന്ധമേഖലകള്‍ എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് (സേഫ്‌റ്റി) തസ്‌തികയിലേക്ക് അപേക്ഷിക്കാം. സൈനികസേവനമനുഷ്ഠിച്ചിട്ടുള് ളവര്ക്കും പൊലീസ് സേവനമനുഷ്ഠി്ച്ചിട്ടുള്ളവര് ക്കും മുന്‍ഗണനയുണ്ട്. സുരക്ഷാമാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദമോ അനുബന്ധമേഖലകളില്‍ എംബിഎയോ ഉള്ളവര്‍ക്കു മുന്‍ഗണന. വ്യവസായസുരക്ഷയില്‍ ഡിപ്ലോമയോ അനുബന്ധ എഞ്ചിനിയറിങ് മേഖലയില്‍ പരിചയമോ ഉള്ളവരെയും പരിഗണിക്കും. ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്‌റ്റിയില്‍ അന്താരാഷ്ട്ര ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രഥമശുശ്രൂഷ/സിപിആര്‍: പ്രഥമശൂശ്രൂഷാസാങ്കേതികവിദ്യകളി ല്‍ സര്‍ട്ടിഫിക്കേഷനും വേണം. അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. റൈഡ് ഹെയ്‌ലിങ് സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.

നിയമത്തിലോ മനുഷ്യവിഭവശേഷിയിലോ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ അനുബന്ധമേഖലകളിലോ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് (ഗ്രീവന്‍സ് ഹാന്റ്‌ലിങ്) തസ്‌തികയിലേക്ക് അപേക്ഷിക്കാം. അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. റൈഡ്‌ഹാന്റ്‌ലിങ് സ്ഥാപനത്തിലാണു പ്രവൃത്തിപരിചയമെങ്കില്‍ കൂടുതല്‍ നല്ലത്.
ബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് (കാള്‍ സെന്റര്‍ ആന്റ് റിപ്പോര്‍ട്ടിങ്) തസ്‌തികയിലേക്ക് അപേക്ഷിക്കാം. അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. റൈഡ്‌ഹാന്റ്‌ലിങ് സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.
ബിരുദവും മനുഷ്യവിഭവശേഷീരംഗത്തോ അനുബന്ധമേഖലയിലോ രണ്ടുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് (എച്ച് ആര്‍ ആന്റ് കോഓപ്പ സര്‍വീസസ്) തസ്‌തികയിലേക്ക് അപേക്ഷിക്കാം. മനുഷ്യവിഭവമാനേജ്‌മെന്റില്‍ എംബിഎയോ പിജിഡിഎമ്മോ ഉള്ളത് അഭികാമ്യം.
നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. പൂര്‍ണവിവരങ്ങളും യോഗ്യതയുടെയും പ്രവൃത്തിപരിചയങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സിവിയുമടങ്ങിയ അപേക്ഷ ഫെബ്രുവരി 28നകം [email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം.
അസിസ്‌റ്റന്റ്‌് മാനേജര്‍ (ഓപ്പറേഷന്‍) തസ്‌തികയില്‍ ലഖ്‌നോ, മുംബൈ, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഒഴിവാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുകൊല്ലം പ്രൊബേഷനിലായിരിക്കും. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 75000 രൂപ അടിസ്ഥാനശമ്പളത്തി്‌ല്‍ നിയമിക്കപ്പെടും. വീട്ടുവാടകഅലവന്‍സും 6500 രൂപ യാത്രാബത്തയും മൊബൈല്‍ ചെലവുകളും ഇതിനുപുറമെ ലഭിക്കും. പ്രായപരിധി 40 വയസ്സ്. 2025 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ക്കു പ്രായപരിധിയില്‍ ഇളവു കിട്ടും. ഓപ്പറേഷനില്‍ എംബിഎയോ പിജിഡിഎമ്മോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക്കുകാര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ടമേഖലയില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. പ്രവൃത്തിപരിചയം റൈഡ്‌ഹാന്റ്‌ലിങ് സ്ഥാപനത്തിലാണെങ്കില്‍ കൂടുതല്‍ നല്ലത്. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. പൂര്‍ണവിവരങ്ങളും യോഗ്യതയുടെയും പ്രവൃത്തിപരിചയങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സിവിയുമടങ്ങിയ അപേക്ഷ ഫെബ്രുവരി 28നകം [email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം. അപേക്ഷയില്‍ ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ www.bharattaxiapp.com എന്ന വെബ്‌സൈറ്റില്‍ കിട്ടും.