റിസര്‍വ് ബാങ്കില്‍ 650 അസിസ്റ്റന്റ് ഒഴിവുകള്‍
റിസര്‍വ് ബാങ്ക് 650 അസിസ്‌റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.rbi.org.in ല്‍ കിട്ടും. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. മറ്റുവിധം അപേക്ഷകള്‍ സ്വീകരിക്കില്ല. www.rbi.org.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: 50%മാര്‍ക്കോടെ ബിരുദം. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ജയിച്ചിരുന്നാല്‍ മതി. വേഡ് പ്രോസസിങ് അറിഞ്ഞിരിക്കണം. എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗത്തിലുള്ളവര്‍ ബിരുദം നേടിയിരിക്കുകയോ മെട്രിക്കുലേഷനോ സായുധസേനയുടെ തുല്യപരീക്ഷയോ ജയിച്ചശേഷം 15കൊല്ലം പ്രതിരോധസേവനം അനുഷ്‌ഠിച്ചിരിക്കുകയോ വേണം. എക്‌സ് സര്‍വീസ് മെന്നിന്റെ ആശ്രിതരല്ലാത്തവരുടെ കാര്യത്തിലാണിത്. അപേക്ഷിക്കുന്നിടത്തെ പ്രാദേശികഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
അപേക്ഷാഫോം പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് സൈറ്റിലെ വിശദവിജ്ഞാപനത്തിന്റെ ഒമ്പതാം ഖണ്ഡികയിലുണ്ട്. റിക്രൂട്ട്‌മെന്റ് ഫോര്‍ ദി പോസ്‌റ്റ് ഓഫ് അസിസ്റ്റന്റ് – പാനല്‍ ഇയര്‍ 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ഓണ്‍ലൈന്‍ അപേക്ഷാഫോം പൂരിപ്പിക്കാവുന്നതാണ്.
മാര്‍ച്ച് എട്ടിനകം അപേക്ഷിക്കണം. പ്രാഥമികപരീക്ഷ ഏപ്രില്‍ 11നാണ്. പ്രധാനപരീക്ഷ ജൂണ്‍ ഏഴിനും. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ സംശയം വല്ലതും ഉണ്ടായാല്‍ http://cgrs.ibps.in/ എന്ന ലിങ്കുവഴി തീര്‍ക്കാം. തിരുവനന്തപുരത്ത് ആറൊഴിവാണുള്ളത്. അഞ്ച് ഒഴിവുകള്‍ പൊതുവിഭാഗത്തിലും ഒരെണ്ണം മറ്റുപിന്നാക്കസംവരണവുമാണ്.

ഏറ്റവുംകൂടുതല്‍ ഒഴിവ് മുംബൈയിലാണ്; 249. അഹമ്മദാബാദ് 20, ബംഗളൂരു 24, ഭോപ്പാല്‍ 30, ഭുവനേശ്വര്‍ 18, ചണ്ഡീഗഢ് 20, ചെന്നൈ 53, ഗുവാഹതി 36, ഹൈദരാബാദ് 11, ജയ്‌പൂര്‍ 11, ജമ്മു 10, കാണ്‍പൂര്‍ ആന്റ് ലഖ്‌നോ 50, കൊല്‍ക്കത്ത 29, നാഗ്‌പൂര്‍ 17, ന്യൂഡല്‍ഹി 49, പാറ്റ്‌ന 17 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ ഒഴിവുകള്‍.
പ്രായപരിധി 20നും 28നും മധ്യേ. 2026 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക.പട്ടികജാതി-പട്ടി
29000 രൂപയാണ് അടിസ്ഥാനശമ്പളം. വീട്ടുവാടകബത്ത ഒഴികെയുള്ള അലവന്‍സുകളടക്കം തുടക്കത്തില്‍ 58514രൂപ കിട്ടും.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
പൊതുവിഭാഗക്കാരും സാമ്പത്തികപിന്നാക്കവിഭാഗക്കാരും

