അഭ്യുദയസഹകരണബാങ്കില്‍ ഒഴിവുകള്‍

Moonamvazhi

മുംബൈ പരേല്‍ ഗ്രാമത്തിലുള്ള അഭ്യുദയ സഹകരണബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്‌തികകളില്‍ ഒഴിവുണ്ട്‌. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (എച്ചആര്‍എം വകുപ്പ്‌), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ / അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (ട്രഷറി വകുപ്പ്‌), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ /അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (ഐടി വകുപ്പ്‌) എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. ഓണ്‍ലൈനായി ഫെബ്രുവരി 12നകം അപേക്ഷിക്കണം. മൂന്നുതസ്‌തികയിലും മുന്‍പരിചയത്തിന്റെയും അഭിമുഖത്തിലെ മികവിന്റെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്‌. ജോലിക്കു കൂടുതല്‍ മികച്ചവരാണെന്നു കാണുന്നവര്‍ക്കു യോഗ്യതയിലും വയസ്സിലും ഇളവനുവദിക്കും.

ഡെപ്യൂട്ടി മാനേജര്‍/ അസിസ്റ്റന്റ്‌ മാനേജര്‍ (എച്ച്‌ആര്‍എം വകുപ്പ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ എച്ച്‌ആറില്‍ എംബിഎ ഉണ്ടായിരിക്കണം. തൊഴില്‍നിയമങ്ങളില്‍ സ്‌പെഷ്യലൈസേഷനോടെ എല്‍എല്‍ബിയും ലേബര്‍ സ്‌റ്റഡീസിലോ സോഷ്യല്‍ സയന്‍സിലോ ബിരുദാനന്തരബിരുദവും ഉള്ളത്‌ അഭികാമ്യം. മികച്ച സഹകരണബാങ്കിലോ ദേശസാല്‍കൃതബാങ്കിലോ സ്വകാര്യബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ എച്ച്‌ആര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തും മേല്‍നോട്ടും വഹിച്ചും പത്തുകൊല്ലം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 50വയസ്സില്‍ താഴെ. അര്‍ഹതയുള്ളവര്‍ക്കു വയസ്സിളവു കിട്ടും. പരിശീലനം, വികസനം, പേറോള്‍, അച്ചടക്കനടപടി, തൊഴില്‍നിയമം, തൊഴില്‍കേസുകള്‍, മറ്റു സ്റ്റാറ്റിയൂട്ടറി വ്യസ്ഥകള്‍ തുടങ്ങിയവയില്‍ മിടുക്കുണ്ടായിരിക്കണം. ഡ്രാഫ്‌റ്റിങ്‌, ആശയവിനിമയങ്ങള്‍ നടത്തല്‍, നയങ്ങള്‍ തയ്യാറാക്കല്‍, നയം നടപ്പാക്കല്‍, അഭിഭാഷകരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കുള്ള വൈദഗ്‌ധ്യമുണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഡെപ്യൂട്ടി ജനറല്‍മാനേജര്‍/അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (ട്രഷറി വകുപ്പ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ബിരുദമാണു യോഗ്യത.ജെഎഐഐബി-II/ സിഎഐഐബി ആന്റ്‌ ഡിടിആര്‍ഐഎം യോഗ്യതകള്‍, ട്രഷറിമാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍, ഐഐബിഎഫിലൂടെയും മറ്റുമുള്ള വിദേശനാണ്യവുമായി ബന്ധപ്പെട്ടുള്ള കോഴ്‌സുകളിലെ സര്‍ട്ടിഫിക്കേഷന്‍ എന്നിവയുള്ളവര്‍ക്കു മുന്‍ഗണന. മികച്ച സഹകരണബാങ്കിലോ ദേശസാല്‍കൃതബാങ്കിലോ സ്വകാര്യബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ട്രഷറി-ക്ലിയറിങ്‌ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തും മേല്‍നോട്ടം വഹിച്ചും പത്തുകൊല്ലമെങ്കിലും പരിചയം വേണം.പ്രായപരിധി 50വയസ്സ്‌. അര്‍ഹരായവര്‍ക്കു വയസ്സിളവു കിട്ടും.

ഡെപ്യൂട്ടി മാനേജര്‍/അസിസ്റ്റന്റ്‌ മാനേജര്‍ (ഐടി വകുപ്പ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ടത്‌ ബിരുദമാണ്‌. കമ്പ്യൂട്ടര്‍/ഐടി സാങ്കേതകിവിദ്യാബിരുദവും വിവരസാങ്കേതികവിദ്യാസുരക്ഷാ (സിസ) സര്‍ട്ടിഫിക്കേഷനും ഉള്ളവര്‍ക്കു മുന്‍ഗണന. സഹകരണബാങ്കിലോ ദേശസാത്‌കൃതബാങ്കിലോ സ്വകാര്യബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ വിവരസാങ്കേതകിവിദ്യാവിഭാഗത്തില്‍ പതിനഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. പ്രായപരിധി 55 വയസ്സ്‌. കൂടുതല്‍ വിവരങ്ങള്‍ https://www.abhyudayabank.co.inhttps://www.abhyudayabank.co.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

 

Moonamvazhi

Authorize Writer

Moonamvazhi has 930 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!