രാജ്‌കോട്ട് അര്‍ബന്‍ സഹകരണബാങ്കില്‍ അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍ ഒഴിവ്
അര്‍ബന്‍സഹകരണബാങ്കായ രാജ്‌കോട്ട് നാഗരിക് സഹകാരിബാങ്കില്‍ അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍ തസ്‌തികയില്‍ ഒഴിവുണ്ട്. രാജ്‌കോട്ടിലാണു നിയമനം. ജനുവരി 21നകം അപേക്ഷിക്കണം. പ്രായപരിധി 50 വയസ്സ്. അര്‍ഹരായവര്‍ക്ക് ഇളവനുവദിക്കും. ഒന്നാംക്ലാസ് ബിരുദമുള്ളവര്‍ക്ക് (ആര്‍ട്‌സ് വിഷയങ്ങള്‍ ഒഴികെ) അപേക്ഷിക്കാം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദമുണ്ടായിരിക്കണം(ആര്‍ട്‌്‌സ് വിഷയങ്ങള്‍ ഒഴികെ). ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും അപേക്ഷിക്കാം. ഒന്നാംക്ലാസ് ബിരുദധാരികളാണെങ്കില്‍ പതിനഞ്ചുകൊല്ലമെങ്കിലും മാനേജീരിയല്‍ തസ്‌തികയില്‍ പ്രവൃത്തിപരിചയം വേണം. ഇതില്‍ മൂന്നുകൊല്ലമെങ്കിലും സ്‌കെയില്‍ മൂന്നിലോ അതിനുമുകളിലോ ആയി ദേശസാല്‍കൃതബാങ്കില്‍ ആയിരിക്കണം. അല്ലെങ്കില്‍ മികച്ച ധനകാര്യസ്ഥാപനത്തില്‍ വകുപ്പുമേധാവിയോ സീനിയര്‍മാനേജരോ ആയിരിക്കണം. അതുമല്ലെങ്കില്‍ 200കോടിയില്‍പരം വിറ്റുവരവുള്ള അര്‍ബന്‍ സഹകരണബാങ്കിലായിരിക്കണം.
ബിരുദാനന്തരബിരുദധാരികളാണെങ്കില്‍ മേല്‍പറഞ്ഞ അതേതരത്തിലുള്ള പ്രവൃത്തിപരിചയം 12കൊല്ലമെങ്കിലും വേണം. അതില്‍തന്നെയുള്ള മേല്‍പറഞ്ഞ മൂന്നുകൊല്ലപ്രവൃത്തിപരിചയവ്യവസ്ഥകളും ബാധകമാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കാര്യത്തില്‍ പ്രവൃത്തിപരിചയത്തിന്റെ ആഴവും വ്യാപ്‌തിയുമാണു പ്രധാനം. വിശദവിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്കും https://rnsbindia.comhttps://rnsbindia.com ല്‍ ലഭിക്കും.
രാജ്‌കോട്ട് നാഗരിക്‌സഹകാരിബാങ്കില്‍തന്നെ അപ്രന്റിസ് പ്യൂണ്‍ തസ്‌തികയിലും ഒഴിവുണ്ട്. വാങ്കനേര്‍, ഉപ്ലേറ്റ എന്നിവിടങ്ങളിലാണിത്. അവിടങ്ങളിലുള്ളവര്‍ക്കുമാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. ബിരുദമാണു നിര്‍ദേശിക്കുന്ന വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 30 വയസ്സ്. അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 23 ആണ്.

