സംഘങ്ങളിലെയും ബാങ്കുകളിലെയും 99 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഒഴിവുകളിലേക്ക്‌ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒ.എം.ആര്‍/ ഓണ്‍ലൈന്‍/ എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു റാങ്കുലിസ്‌റ്റു തയ്യാറാക്കുക. ബന്ധപ്പെട്ട സംഘങ്ങളും ബാങ്കുകളുമായിരിക്കും നിയമനാധികാരികള്‍. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക്‌ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി www.cseb.kerala.gov.inhttp://www.cseb.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒറ്റത്തവണരജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ അതു നടത്തിയശേഷം ഇങ്ങനെ അപേക്ഷിക്കാം. വിജ്ഞാപനവും വിശദവിവരവും മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ കിട്ടും.

ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയില്‍ ഒ.എ.ംആര്‍. പരീക്ഷയും ടൈപ്പിസ്റ്റ്‌ തസ്‌തികയില്‍ എഴുത്തുപരീക്ഷയും മറ്റുവിഭാഗങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷയുമായിരിക്കും. കാറ്റഗറിനമ്പര്‍ 35/2025 അസിസ്‌റ്റന്റെ സെക്രട്ടറി/ ചീഫ്‌ അക്കൗണ്ടന്റ്‌/ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍/ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ ബ്രാഞ്ചുമാനേജര്‍ തസ്‌തികയില്‍ ഒമ്പതൊഴിവും, കാറ്റഗറി നമ്പര്‍ 36/2025 സൂപ്പര്‍ഗ്രേഡ്‌ ബാങ്കുകളിലെ ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയില്‍ 19 ഒഴിവും, സ്‌പെഷ്യല്‍ഗ്രേഡ്‌ ക്ലാസ്‌ വണ്‍ ബാങ്കുകളിലെ കാറ്റഗറി നമ്പര്‍ 37/2025 ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയില്‍ 45 ഒഴിവും, ക്ലാസ്‌ 2മുതല്‍7വരെയുള്ള ബാങ്കുകളിലെ കാറ്റഗറി നമ്പര്‍ 38/2025 ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയില്‍ 18 ഒഴിവും, കാറ്റഗറി നമ്പര്‍ 39/2025 സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയില്‍ നാലൊഴിവും, കാറ്റഗറി നമ്പര്‍ 40/2025 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയില്‍ മൂന്നൊഴിവും, കാറ്റഗറി നമ്പര്‍ 41/2025 ടൈപ്പിസ്റ്റ്‌ തസ്‌തികയില്‍ ഒരൊഴിവുമാണുള്ളത്‌.,

പ്രായപരിധി 2025 ജനുവരി ഒന്നിനു 18 വയസ്സിനും 40വയസ്സിനും മധ്യേ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും, മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഇഡബ്ലിയുഎസ്‌ വിഭാഗക്കാര്‍ക്കും മൂന്നും, ഭിന്നശേഷിക്കാര്‍ക്ക്‌ (40ശതമാനമോ അതിലേറെയോ ഉള്ളവര്‍ക്ക്‌) പത്തും, വിധവകള്‍ക്ക്‌ അഞ്ചും വര്‍ഷം ഇളവുലഭിക്കും. അപേക്ഷ തപാലില്‍ സ്വീകരി്‌ക്കില്ല. വിജ്ഞാപനത്തിയതി 23-12-2025 വിജ്ഞാപന നമ്പര്‍ സി.എസ്‌.ഇ.ബി/എന്‍ ആന്റ്‌ സിഎ/ 815/24. 2026 ജനുവരി 22നകം അപേക്ഷിക്കണം.

 

Moonamvazhi

Authorize Writer

Moonamvazhi has 827 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!