ഉത്തരവാദടൂറിസം മിഷനില്‍ കോഓര്‍ഡിനേറ്റര്‍ ഒഴിവ്
സംസ്ഥാനടൂറിസംവകുപ്പിനുകീഴിലുള്ള കേരള ഉത്തരവാദടൂറിസം മിഷന്‍ സംഘത്തില്‍ (കെആര്‍ടിഎംഎസ്) മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒരുവര്‍ഷത്തേക്കാണു കരാര്‍. ഓണ്‍ലൈനായി അപേക്ഷിക്കണം. www.cmd.kerala.gov.inhttp://www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 22വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ധനശാസ്‌ത്രം, സാമൂഹികശാസ്‌ത്രം, ടൂറിസം, ഗാന്ധിയന്‍പഠനങ്ങള്‍, സോഷ്യല്‍ വര്‍ക്ക്, പരിസ്ഥിതിശാസ്‌ത്രം, ദുരന്തനിവാരണമാനേജ്‌മെന്റ് എന്നിവയിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ നേരിട്ടു നടപ്പാക്കുന്നതോ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ വഴി നടപ്പാക്കുന്നതോ ആയ ഉത്തരവാദടൂറിസം പ്രോജക്ടിലോ കമ്മൂണിറ്റ ശാക്തീകരണപ്രോജക്ടിലോ സാമ്പത്തികവികസനപ്രജോകടിലോ മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. ശമ്പളം 30,000 രൂപ. ടൂറിസവുമായോ ഉത്തരവാദടൂറിസവുമായോ കമ്മൂണിറ്റി ശാക്തീകരണവുമായോ ബന്ധപ്പെട്ട വിഷയങ്ങില്‍ പ്രസിദ്ധീകൃത ലേഖനങ്ങളോ പ്രബന്ധങ്ങളോ ഉള്ളത് അഭികാമ്യം, യുജിസി, ജെആര്‍എഫ്, നെറ്റ്, സെറ്റ് യോഗ്യതകളിലൊന്ന് ഉണ്ടായിരിക്കുന്നതും നല്ലതാണ്. ഉത്തരവാദടൂറിസം പ്രവര്‍ത്തനങ്ങളില്‍ പരിചയവും ഗവേഷണപരിചയവും കമ്മൂണിറ്റിവികസനപരിപാടികളില്‍ പരിചയവും ഉള്ളതും അഭികാമ്യോഗ്യതകളില്‍ പെടുന്നു. പ്രായപരിധി 50 വയസ്സ്. 2025 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായപരിധി നിശ്ചയിക്കുക.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.


