കേരളസഹകരണക്ഷീരവിപണനഫെഡറേഷനില്‍ (മില്‍മ) സിസ്റ്റം സൂപ്പര്‍വൈസറുടെ ഒരു ഒഴിവുണ്ട്. ഒരുകൊല്ലത്തേക്കാണു നിയമനം. https://forms.gle/j498iQzwQnEYcbTv9 എന്ന ഗൂഗിള്‍ഫോം ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് ഏഴിനു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങിലോ ബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ കമ്പ്യൂട്ടര്‍അനുബന്ധവിഷയങ്ങളിലോ മൂന്നുവര്‍ഷഡിപ്ലോമ.
കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍, സോഫ്‌റ്റുവെയര്‍, ഹാര്‍ഡുവെയര്‍, സിസ്റ്റവുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒരുവര്‍ഷത്തെ പരിചയം വേണം.

ശമ്പളം 29400 രൂപ. അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റോ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. അവയ്‌ക്കുപകരം മാര്‍ക്ക്‌ഷീറ്റുകളോ, കണ്‍സോളിഡേറ്റഡ് മാര്‍ക്ക്‌ഷീറ്റുകളോ പ്രസ്‌താവനകളോ അപ്‌ലോഡ് ചെയ്യരുത്. സ്വന്തം ഇ-മെയില്‍ ഐഡിയും മൊബൈല്‍നമ്പരും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റിനുപകരം നിയമനഉത്തരവോ ശമ്പളസര്‍ട്ടിഫിക്കറ്റോ പേസ്ലിപ്പോ അപ്‌ലോഡ് ചെയ്‌താല്‍ പോരാ. ഏറ്റവും ഒടുവിലത്തെ തൊഴില്‍പരിചയത്തിന്റെ കാര്യത്തില്‍ തൊഴിലുടമയുടെ വിശദവിവരങ്ങള്‍, തസ്‌തിക, സേവനകാലം, ജോലിയുടെ സ്വഭാവം, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യാം. ജോലിക്കു ചേര്‍ന്ന തിയതി, ജോലിവിട്ട തിയതി, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍, ബന്ധപ്പെട്ട അധികാരിയുടെ ഒപ്പ്, സീല്‍ എന്നിവയില്ലാത്ത പരിചയസര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ല. വിജ്ഞാപന നമ്പര്‍: കെസിഎംഎംഎഫ്/സിഎംഡി/003/2025 . വിജ്ഞാപനത്തിയതി 2025 ജൂലൈ 29.