കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവുകള്‍
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്‌ചറര്‍മാരുടെ രണ്ടൊഴിവുണ്ട്. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷംവീതം പരമാവധി നാലുവര്‍ഷംവരെ നീട്ടിയേക്കാം. പ്രായപരിധി 60 വയസ്സ്. 2025 നവംബര്‍ 20 അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക.
യോഗ്യത: (1)ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ വിവരസാങ്കേതികവിദ്യയിലോ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദം.(2) നെറ്റ്/എസ്‌എല്‍ഇറ്റി/സെറ്റ് യോഗ്യത. (3) നല്ലൊരുസ്ഥാപനത്തില്‍ രണ്ടുകൊല്ലം അധ്യാപനപരിചയം. പി.എച്ച്‌ഡി അഭികാമ്യം.
ശമ്പളം മികവിന്റെ അടിസ്ഥാനത്തില്‍ 40000രൂപമുതല്‍ 90000രൂപ വരെ. നവംബര്‍ 20നകം അപേക്ഷിക്കണം. അപേക്ഷാഫോം വെബ്‌സൈറ്റില്‍ (www.icmkannur.org) കിട്ടും.
അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, ജനനത്തിയതി, ബിരുദാനന്തരബിരുദപത്രം, നെറ്റ്/എസ്‌എല്‍ഇറ്റി/സെറ്റ് യോഗ്യതാപത്രം, സേവന-പരിചയപത്രം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ വേണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, പറശ്ശിനിക്കടവ്, കണ്ണൂര്‍ 670563 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. തപാലില്‍ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യാം. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും 7907959016 എന്ന ഫോണ്‍നമ്പരിലും കിട്ടും.

