സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഒഴിവ്‌

Moonamvazhi

ദേശീയസഹകരണസര്‍വകലാശാലയായ ഗുജറാത്ത്‌ ആനന്ദിലെ ത്രിഭുവന്‍സഹകാരിയൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറല്‍മാനേജ്‌മെന്റ്‌ ആനന്ദ്‌ സ്‌കൂളില്‍ സാമ്പത്തികപങ്കാളിത്തം (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) സംബന്ധിച്ച ആക്‌സിസ്‌ ബാങ്ക്‌ ചെയറില്‍ റിസര്‍ച്ച്‌ അസോസിയേറ്റിന്റെ ഒഴിവുണ്ട്‌.
സാമ്പത്തികവികസനത്തെയും ധനകാര്യപങ്കാളിത്തത്തെയുംപറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കലും വിശകലനം ചെയ്യലും വിപുലമായ കേസ്‌പഠനങ്ങളും റിപ്പോര്‍ട്ട്‌ തയ്യാറാക്കലും (എഡിറ്റിങ്‌ ഉള്‍പ്പെടെ),സമ്മേളനങ്ങളും ശില്‍പശാലകളും പ്രഭാഷണങ്ങളുമൊക്കെ സംഘടിപ്പിക്കലും, ഗ്രാമീണസമൂഹങ്ങളില്‍ ഫീല്‍ഡ്‌ സര്‍വേകളും അഭിമുഖങ്ങളും ഗ്രൂപ്പുചര്‍ച്ചകളും നടത്തലും, റിപ്പോര്‍ട്ടിങ്‌ ഓഫീസറുമായി ധാരണയിലെത്തിയ വിഷയങ്ങളില്‍ സ്വതന്ത്രഗവേഷണങ്ങള്‍ നടത്തലുമാണു ജോലി.

യോഗ്യത: ബിരുദാനന്തരബിരുദമോ പിഎച്ച്‌ഡിയോ (വിഷയങ്ങള്‍: സാമൂഹികശാസ്‌ത്രങ്ങള്‍/ ധനശാസ്‌ത്രം/ ബാങ്കിങ്ങും ഫിനാന്‍സസും/ വികസനപഠനങ്ങള്‍/ സ്ഥിതിവിവരശാസ്‌ത്രം, എംബിഎ/പിജിഡിസിഎ). ഉന്നതനിലവാരത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനും ഇംഗ്ലീഷില്‍ നന്നായി എഴുതാനും കഴിയണം. ഫീല്‍ഡുഗവേഷണത്തിലും വിവരവിശകലനത്തിലും റിപ്പോര്‍ട്ട്‌ എഴുത്തിലും പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 35 വയസ്സ്‌. ഒരുവര്‍ഷത്തേക്കാണു നിയമനം. ചിലപ്പോള്‍ നീട്ടിയേക്കാം. പ്രതിഫലം മാസം അരലക്ഷംരൂപ. താല്‍പര്യമുള്ള ഇന്‍കമ്പന്റുമാര്‍ ജൂണ്‍ 29നകം ഓണ്‍ലൈനായി അപേക്ഷിക്കണം. https://www.irma.ac.in/careers.php യിലാണ്‌ അപേക്ഷിക്കേണ്ടത്‌. ചുരുക്കപ്പട്ടികയില്‍ വരുന്നവരെ അഭിമുഖം നടത്തിയാണ്‌ അര്‍ഹരെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരം https://www.irma.ac.in/.ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 441 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!