യു.എല്‍.സി.സി.എസ് ശതാബ്ദി: കുടുംബസംഗമം നടത്തി
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികുടുംബങ്ങളുടെ കുടുംബമേള നടത്തി. ഇതോടനുബന്ധിച്ച നടന്ന കലാമേളയില്‍ ചലച്ചിത്രനടന്‍ ജഗദീഷ് സമ്മാനം വിതരണം ചെയ്‌തു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യുഎല്‍സിസിഎസ് നിര്‍മാണത്തൊഴിലാളികളും എഞ്ചിനിയര്‍മാരുമായ 52പേര്‍ക്കും ജഗദീഷ് ഉപഹാരം നല്‍കി. കുടുംബസംഗമത്തില്‍ സിപിഐ (എം) സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍മാസ്‌റ്റര്‍, സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, മുന്‍മന്ത്രി സി.കെ. നാണു, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ചലച്ചിത്രതാരം ഉണ്ണിമുകുന്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷനായി. കലോല്‍സവം ടി.പദ്‌മനാഭനും കായികമേള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ യു ഷറഫലിയും വനിതാസെമിനാര്‍ മന്ത്രി വീണാജോര്‍ജും ഉദ്‌ഘാടനം ചെയ്‌തു. യുഎല്‍സിസിഎസ് ശതാബ്ദിസ്‌മാരകഎല്‍പിസ്‌കൂള്‍ 28ന് ഉദ്‌ഘാടനം ചെയ്യും.