തൃപ്രങ്ങോട് ബാങ്ക് കൊയ്ത്തുത്സവം നടത്തി
തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബേങ്ക് പെരുന്തല്ലൂരിലെ അഞ്ചര ഏക്കറിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിൻ്റെ തരിശു നില നെൽകൃഷിയുടെ ഭാഗമായി ബാങ്കിന്റെ കർഷക കൂട്ടായ്മ അഞ്ചു വർഷമായി ഇവിടെ ലാഭകരമായി നെൽകൃഷി നടത്തി വരുന്നുണ്ട്.
പൊൻമണി വെള്ള, ചുവപ്പ്,
തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജ് വികസിപ്പിച്ച അക്ഷയ എന്നീ വിത്തുകളാണ് കൃഷി ചെയ്തത്.
10 ടൺ നെല്ലു കിട്ടി.
സപ്ലൈകോക്കാണ് നെല്ല് നൽകുന്നത്. പൊൻമണി ചുവപ്പ് അരിയാക്കി ബാങ്കം ഗങ്ങളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യും.
പെരുന്തല്ലൂരിലെ കർഷകനായ കെ. വി.മുസ്തഫയിൽ നിന്നും പാട്ടത്തിനു വാങ്ങിയ ഭൂമിയിലാണ് കൃഷി. 150 ദിവസമായിരുന്നു കൃഷികാലയളവ്.
കൊയ്ത്തുത്സവത്തിൽ ബേങ്ക് പ്രസിഡൻ്റ് കെ. ടി.വേലായുധൻ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. പി.അബ്ദുൾ ഫുക്കാർ , കൃഷി അസിസ്റ്റൻ്റ് ബിജോഷ് , വിദ്യാർഥി കർഷക അവാർഡ് ജേതാവ് ലിയോ മിലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.നാരായണൻ, ഡയറക്റ്റർ നൗഷാദ് പട്ടത്തൂർ , കാർഷിക ഡയറക്റ്റർ | ഭരതൻ, സെക്രട്ടറി എ.ശിവദാസൻ എന്നിവർ സംസാരിച്ചു. മുഴുവൻ ബേങ്ക് ജീവനക്കാരും നാട്ടുകാരും കൊയ്ത്തുൽസവത്തിൽ പങ്കാളികളായി.