ത്രിഭുവന്‍ സഹകരണ സര്‍വകലാശാല എംബിഎ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ഗുജറാത്ത് ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകകാരി യൂണിവേഴ്‌സിറ്റി എംബിഎ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അഗ്രിബിസിനസ് മാനേജ്‌മെന്റ്, സഹകരണമാനേജ്‌മെന്റ്, സഹകരണബാങ്കിങ്ങും ഫിനാന്‍സും എന്നീ മൂന്നു വിഭാഗം എംബിഎ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2025-27 ബാച്ചിലേക്കാണിത്. ജൂലൈ 20നകം അപേക്ഷിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 15വര്‍ഷവിദ്യാഭ്യാസപ്രക്രിയ പൂര്‍ത്തിയാക്കി നേടുന്ന ബിരുദമായിരിക്കണം. ബിരുദത്തിന് 50ശതമാനമെങ്കിലും മാര്‍ക്ക് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബിരുദതലത്തില്‍ തത്തുല്യ സിജിപിഎസ് ഉണ്ടായിരിക്കണം. പട്ടികജാതി-വര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, (എന്‍സി)/ജനറല്‍(ഇഡബ്ലിയുഎസ്/ പിഡബ്ലിയുഡി വിഭാഗക്കാര്‍ക്കു 45 ശതമാനമായാലും മതി. കാറ്റ് 2024/ ക്‌സാറ്റ് 2025/ സിമാറ്റ് 2024 സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ www.irma.ac.in ല്‍ ലഭിക്കും.