പണയഉരുപ്പടി, കള്ളനോട്ട് പ്രശ്നം:എ. സി. എസ്. ടി. ഐയിൽ ത്രിദിന പരിശീലനം 

Moonamvazhi

പണയ ഉരുപ്പടികളും കള്ളനോട്ടുകളും തിരിച്ചറിയാതിരിക്കുന്നതു മൂലം വായ്പ സഹകരണസംഘങ്ങൾക്കും ജീവനക്കാർക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റി തിരുവനന്തപുരം മൺവിള യിലെ കാർഷിക സഹകരണ സ്റ്റാഫ്‌ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (എ. സി. എസ്. ടി. ഐ ) ജനുവരി 20, 21, 22 തീയതികളിൽ പരിശീലനം സംഘടിപ്പിക്കും . വ്യാജ നോട്ട് കണ്ടെത്തൽ (തിയറിയും പ്രാക്ടിക്കലും),ക്യാഷ് മാനേജ്മെൻ്റ്,സ്വർണ്ണാഭരണങ്ങളുടെ മൂല്യനിർണ്ണയം (പ്രാക്ടിക്കൽ)എന്നിവ കോഴ്‌സിൽ ഉൾപെടുന്നു . ഭക്ഷണവും താമസ സൗകര്യവും സ്ഥാപനം ഒരുക്കും . മുൻഗണനാക്രമത്തിൽ 30 പേർക്കാണ് പ്രവേശനം .കൂടുതൽ വിവരങ്ങൾ കോഴ്സ് കോഓർഡിനേറ്റർ സവിത വി യിൽ നിന്ന് അറിയാം. ഫോൺ:8606513631.

Moonamvazhi

Authorize Writer

Moonamvazhi has 167 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News