സഹകരണ പെന്‍ഷന്‍കാര്‍ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തും
സഹകരണജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണക്കമ്മറ്റിയുടെ റിപ്പോര്‍ട്ട് തള്ളാനും സഹകരണമന്ത്രിയുടെ വീട്ടിലേക്കു പ്രകടനം നടത്താനും കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. സംഘടന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വിധി പ്രകാരമാണു സര്‍ക്കാര്‍ റിട്ട.ജില്ലാജഡ്ജി എം. രാജേന്ദ്രന്‍നായര്‍ അധ്യക്ഷനായി കമ്മറ്റിയെ നിയോഗിച്ചത്. പക്ഷേ, കമ്മീഷന്റെ ശുപാര്‍ശകള്‍ തൃപ്തികരമല്ല.
സഹകരണപെന്‍ഷന്‍കാരുടെ മരവിപ്പിച്ച ക്ഷാമബത്ത പുനസ്ഥാപിക്കുക, ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍പരിഷ്‌കരണവും നടപ്പാക്കുക, മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ധിപ്പിക്കുക, സംസ്ഥാനബജറ്റില്‍ സഹകരണപെന്‍ഷന്‍ബോര്‍ഡിനു വര്‍ഷംതോറും രണ്ടുകോടി രൂപ അനുവദിക്കുക, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്. യോഗത്തില്‍ വൈസ്പ്രസിഡന്റ് കെ. ഷണ്‍മുഖന്‍ അധ്യക്ഷനായി. എന്‍. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് ഡി. വിശ്വനാഥന്‍നായര്‍, എം.കെ. ജോര്‍ജ്, അരുവിക്കര ശശി, കൊപ്പല്‍ പ്രഭാകരന്‍, എസ്. വേലായുധന്‍പിള്ള, ആനാട് പി. ഗോപകുമാര്‍, ജോര്‍ജ് ഫിലിപ്പ്, ദിനേശന്‍ മൂലക്കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.