സാമൂഹ്യ സുരക്ഷാപെന്‍ഷന്‍വിതരണം: ഇന്‍സന്റീവ് അനുവദിച്ചു
സാമൂഹ്യസുരുക്ഷാപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുള്ള ഇന്‍സെന്റീവ് അനുവദിച്ചു. ഇക്കൊല്ലം ഫെബ്രുവരിമുതല്‍ ജൂലൈ വരെ 13624500 ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ എത്തിച്ചതിനു പ്രാഥമിക വായ്‌പാസഹകരണസംഘങ്ങള്‍ക്കും മറ്റു സംഘങ്ങള്‍ക്കും 30രൂപ നിരക്കില്‍ ല്‍കാന്‍ 408735000രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതു സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്നു വെള്ളയമ്പലം സബ് ട്രഷറിയിലെ ബന്ധപ്പെട്ട സ്‌പെഷ്യല്‍ ടിഎസ്‌ബി അക്കൗണ്ടിലേക്കു ട്രാന്‍സ്‌ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കേരളസോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതു 14 ജില്ലയിലെയും സഹകരണജോയിന്റ് രജിസ്‌ട്രാര്‍മാരുടെ പെന്‍ഷന്‍ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാന്‍ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.