സ്‌കൂള്‍സഹകരണസംഘങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് തുടങ്ങാം
സ്‌കൂള്‍സഹകരണസംഘങ്ങളില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയായി. കുട്ടികള്‍ക്ക് അക്കൗണ്ടു തുടങ്ങാനുള്ള സൗകര്യങ്ങള്‍ സ്‌കൂള്‍സഹകരണസംഘങ്ങള്‍ ലഭ്യമാക്കണമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സഹകരണസംഘം രജിസ്‌ട്രാറോട് ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു. കുട്ടികളില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് അക്കൗണ്ടു തുടങ്ങാനുള്ള സൗകര്യം സ്‌കൂള്‍സഹകരണസംഘങ്ങളില്‍ ലഭ്യമാക്കാന്‍ സഹകരണമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. സ്‌കൂള്‍സഹകരണസംഘങ്ങള്‍വഴി ഗുണമേന്‍മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുസംബന്ധിച്ച ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം.