6 സംഘങ്ങള്‍ക്കു പുനരുദ്ധാരണസഹായം
സാമ്പത്തികപ്രതിസന്ധിയുള്ള സംഘങ്ങളെ സഹായിക്കാനുള്ള സഹകരണപുനരുദ്ധാരണഫണ്ടില്‍നിന്നു ആറുസംഘങ്ങള്‍ക്കു സഹായം നല്‍കി. വലവൂര്‍ സര്‍വീസ് സഹകരണബാങ്ക് 10 കോടി, കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് സഹകരണസംഘം ആറുകോടി, വലിയകുളം സര്‍വീസ് സഹകരണബാങ്ക് അഞ്ചുകോടി, തേക്കുതോട് സര്‍വീസ് സഹകരണബാങ്ക് ഏഴുകോടി, ചെങ്ങരൂര്‍ സര്‍വീസ് സഹകരണബാങ്ക് രണ്ടുകോടി, കുറ്റൂര്‍ സര്‍വീസ് സഹകരണബാഹ്‌ക് 5.32 കോടി എന്നിങ്ങനെ 35.32 കോടിയാണു നല്‍കിയത്. ആറു സംഘങ്ങളെക്കൂടി തിരഞ്ഞെടുത്തിട്ടുണ്ട്.

പുനരുജ്ജീവനപദ്ധതിയും ജില്ലമേല്‍നോട്ടസമിതികളുടെ ശുപാര്‍ശയും സഹിതം സമര്‍പ്പിച്ച 93 സംഘങ്ങളുടെ അപേക്ഷകളില്‍നിന്നു സംസ്ഥാനമേല്‍നോട്ടസമിതിയാണു 12 സംഘങ്ങളെ പ്രാഥമികമായി തിരഞ്ഞെടുത്തത്. പ്രതിസന്ധിയില്‍ ദുര്‍ബലമോ സുഷുപ്‌തമോ ആയവയെ പുനരുദ്ധരിക്കലാണു ലക്ഷ്യം. കേരളബാങ്കില്‍ സംഘങ്ങള്‍ നിക്ഷേപിച്ച കരുതല്‍നിധി, കാര്‍ഷികവായ്‌പാസ്ഥിരതാഫണ്ട് എന്നിവയില്‍നിന്നു തുക പുനരുദ്ധാരണഫണ്ട് സ്‌കീമിലക്കു മാറ്റാന്‍ സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 100 കോടി മാറ്റാനാണ് അനുമതി. കരുതല്‍നിധിയിലും കാര്ഷികവായ്പാസ്ഥിരതാനിധിയിലും

