റിസര്‍വ് ബാങ്കില്‍ 21 നോണ്‍-സിഎസ്‌ജി കാഡര്‍ ഒഴിവുകള്‍
റിസര്‍വ്‌ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-സിഎസ്‌ജി കാഡര്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലീഗല്‍ ഓഫീസര്‍ ഗ്രേഡ് ബി, മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍) ഗ്രേഡ് ബി, മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേഷര്‍ (രാജ്‌ഭാഷ) ഗ്രേഡ് എ, അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റി) ഗ്രേഡ് എ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലീഗല്‍ ഓഫീസര്‍ തസതികയിലും അസിസ്റ്റന്റ് മാനേജര്‍ (രാജ്‌ഭാഷ) തസ്‌തികയിലും രണ്ടുവീതവും മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍), മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) തസ്‌തകകളില്‍ ഓരോന്നുവീതവും അസിസ്‌റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റ്) തസ്‌തികയില്‍ നാലും അടക്കം 10 ഒഴിവാണു പൊതുവിഭാഗത്തിലുള്ളത്. ലീഗല്‍ ഓഫീസര്‍ തസ്‌തികയില്‍ സാമ്പത്തികപിന്നാക്കവിഭാഗത്തിന് ഒന്നും ഒബിസി(ക്രീമിലെയറില്‍ പെടാത്തത്) രണ്ടും പട്ടികജാതിക്കാര്‍ക്ക് ഒന്നും സംവരണഒഴിവുകളുണ്ട്. മാനേജര്‍ ടെക്‌നിക്കല്‍ സിവില്‍ തസ്‌തികയില്‍ ഒബിസിക്ക് (ക്രീമിയലെയറിതരം) ഒരൊഴിവുസംവരണമുണ്ട്. അസിസ്റ്റന്റ് മാനേജര്‍ (രാജ്‌ഭാഷ) തസ്‌തികയില്‍ ഒബിസിക്കും (ക്രീമിലെയര്‍ഇതരം) പട്ടികജാതിക്കും ഓരോ ഒഴിവുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്. അസിസ്‌റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റി്) തസ്‌തികയില്‍ ഒബിസിക്കു (ക്രീമിലയെര്‍ഇതരം) രണ്ടും പട്ടികജാതിക്കാര്‍ക്ക് ഒന്നും പട്ടികവര്‍ഗക്കാര്‍ക്ക് ഒന്നും സീറ്റുസംവരണമുണ്ട്. പൊതുവിഭാഗം ഒഴിവുകളും സംവരണഒഴിവുകളുമടക്കം എല്ലാ തസ്‌തികകളിലുമായി ആകെ 21 ഒഴിവാണുള്ളത്. www.rbi.org.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഫെബ്രുവരി 26നു വൈകിട്ട് ആറിനകം അപേക്ഷിക്കണം. മാര്‍ച്ച് 14നു പരീക്ഷയുണ്ട്.
ലീഗല്‍ ഓഫീസര്‍ ഗ്രേഡ് ബി, മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍) ഗ്രേഡ് ബി, മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേഷര്‍ (രാജ്‌ഭാഷ) ഗ്രേഡ് എ, അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റി) ഗ്രേഡ് എ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലീഗല്‍ ഓഫീസര്‍ തസതികയിലും അസിസ്റ്റന്റ് മാനേജര്‍ (രാജ്‌ഭാഷ) തസ്‌തികയിലും രണ്ടുവീതവും മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍), മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) തസ്‌തകകളില്‍ ഓരോന്നുവീതവും അസിസ്‌റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റ്) തസ്‌തികയില്‍ നാലും അടക്കം 10 ഒഴിവാണു പൊതുവിഭാഗത്തിലുള്ളത്. ലീഗല്‍ ഓഫീസര്‍ തസ്‌തികയില്‍ സാമ്പത്തികപിന്നാക്കവിഭാഗത്തിന്

ലീഗല്‍ ഓഫീസര്‍ തസ്‌തികയുടെ കാര്യത്തില്‍ പ്രായം 21നും 32നും മധ്യേ. 2026 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. എല്‍എല്‍എം ഉള്ളവര്‍ക്കു മൂന്നുകൊല്ലവും നിയമത്തില്‍ പിഎച്ച്‌ഡി ഉള്ളവര്‍ക്ക് അഞ്ചുകൊല്ലവും ഇളവുണ്ട്. മറ്റുനിര്‍ദിഷ്ടവിഭാഗങ്ങള്‍ക്കും
മാനേജര്‍ (ടെക്‌നിക്കല്‍-സിവില്‍) തസ്‌തികയുടെ പ്രായപരിധി 21നും 35നും മധ്യേ. വിദ്യാഭ്യാസയോഗ്യത സിവില്‍ എഞ്ചിനിയറിങ്ങില്‍ 60%(പട്ടികജാതി-പട്ടികവര്ഗക്കാ
മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) തസ്‌തികയുടെ പ്രായപരിധി 21നും 35നും മധ്യേ. വിദ്യാഭ്യാസയോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ്ങിലോ 60% (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
അസിസ്റ്റന്റ് മാനേജര്‍ (രാജ്‌ഭാഷ) തസ്‌തികയുടെ പ്രായപരിധി 21നും 30നും മധ്യേ. പിഎച്ച്‌ഡി ഉള്ളവര്‍ക്കു 32 വയസ്സുവരെ അപേക്ഷിക്കാം. പിഎച്ച്‌ഡി ഉള്ള പട്ടികജാതി-പട്ടികവര്‍ഗക്കാര്‍
അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്റ് സെക്യൂരിറ്റി) തസ്‌തികയുടെ പ്രായപരിധി 25മുതല്‍ 40വരെ വയസ്സ്. കരസേനയിലോ നാവികസേനയിലെ വ്യോമസേനയിലോ 10കൊല്ലമെങ്കിലും കമ്മീഷന്‍ഡ് ഓഫീസറായി ജോലി ചെയ്‌ത എക്‌സ്‌സര്‍വീസ്‌മെന്‍ കാര്‍ഡുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് പ്രവൃത്തിപരിചയം അഞ്ചുകൊല്ലം മതി.
പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും അപേക്ഷാഫീസ് അടക്കേണ്ട. അറിയിപ്പുകൂലിയായ 100രൂപയും 18%ജിഎസ്‌ടിയും അടച്ചാല്‍ മതി. പൊതുവിഭാഗക്കാരും ഒബിസിക്കാരും സാമ്പത്തികപിന്നാക്കവിഭാക്കാരും അപേക്ഷാഫീസും അറിയിപ്പുകൂലിയും അടക്കം 600 രൂപയും 18% ജിഎസ്‌ടിയും അടക്കണം. റിസര്‍വ് ബാങ്കുജീവനക്കാര്‍ ഒന്നും് അടക്കേണ്ട.
ഗ്രേഡ് എ തസ്‌തികയുടെ തുടക്കഅടിസ്ഥാനശമ്പളം 62500 രൂപയാണ്. (ശമ്പളനിരക്ക് 62500-3600(4)-76900-4050(7)-
ഗ്രേഡ് ബി തസ്‌തികയുടെ തുടക്ക അടിസ്ഥാനശമ്പളം 78450 രൂപയാണ്. ശമ്പളനിരക്ക് 78450-4050(9)-114900-ഇബി-4050(
അപേക്ഷ പൂരിപ്പിക്കുമ്പോഴുംമറ്റും തോന്നുന്ന സംശയങ്ങള്‍ https://cgrs.ibps.in എന്ന ലിങ്കിലൂടെ തീര്‍ക്കാം.
കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ www.rbi.org.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

