റിസര്‍വ് ബാങ്കില്‍ 572 അറ്റന്റന്റ് ഒഴിവുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്റന്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 572 ഒഴിവുണ്ട്. അഹമ്മദാബാദ്, ബെഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ഛണ്ഡിഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്‌പൂര്‍, കണ്‍പൂര്‍ ആന്റ് ലഖ്‌നൗ, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാറ്റ്‌ന എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.ഇവ ഉള്‍പ്പടുന്ന സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണപ്രദേശത്തുനിന്നോ പത്താംക്ലാസ് (എസ് എസ് സി/ മെട്രിക്കുലേഷന്‍) പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ അപേക്ഷിക്കരുത്. ഓണ്‍ലൈന്‍ പരീക്ഷയും ഭാഷാപരീക്ഷയുമുണ്ടാകും. https://rbi.org.inhttps://rbi.org.in ല്‍ വിജ്ഞാപനമുണ്ട്. ഈ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മറ്റുവിധം അപേക്ഷകള്‍ സ്വീകരിക്കില്ല. ഫെബ്രുവരി നാലിനകം അപേക്ഷിക്കണം. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനുമാണ് ഓണ്‍ലൈന്‍പരീക്ഷ. അപേക്ഷ പൂരിപ്പിക്കുന്നതും ഫീയടക്കുന്നതും കോള്‍ലെറ്റര്‍ കിട്ടുന്നതും സംബന്ധിച്ച സംശയങ്ങള്‍ https://cgrs.ibps.in/https://cgrs.ibps.in/ എന്ന ലിങ്കിലൂടെ തീര്‍ക്കാം. റിക്രൂട്ട്‌മെന്റ് ഓഫ് ഓഫീസ് അറ്റന്റന്റ് – പിവൈ2025 എന്നു വിഷയം രേഖപ്പെടുത്തണം.

പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, ഭിന്നശേഷിക്കാര്‍, എക്‌സ് സര്‍വീസ്‌മെന്‍ എന്നിവര്‍ക്കു സംവരണമുണ്ട്. സാധാരണഎക്‌സ് സര്‍വീസ് മെന്നിനും (ഇഎക്‌സ് II), കൃത്യത്തിനിടെ പരിക്കേറ്റ എക്‌സ് സര്‍വീസ്‌മെന്നിന്നും കൃത്യത്തിനിടെ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും (ഇഎക്‌സ് II) പ്രത്യേകം സംവരണങ്ങളുണ്ട്.
പ്രായം 18നും 25നും മധ്യേ. 2026ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും, ഒബിസിക്കു മൂന്നും, ഭിന്നശേഷിക്കാര്‍ക്കു പത്തും, ഒബിസിയില്‍പെട്ട ഭിന്നശേഷിക്കാര്‍ക്കു പതിമൂന്നും, പട്ടികജാതി-പട്ടികവര്‍ഗക്കാരായ ഭിന്നശേഷിക്കാര്‍ക്കു പതിനഞ്ചും, എക്‌സ് സര്‍വീസ് മെന്നിനു സേവനകാലത്തോടൊപ്പം മൂന്നുവര്‍ഷംകൂടി കൂട്ടിയവര്‍ഷത്തേക്കും (പരമാവധി അമ്പതുവയസ്സ്), പ്രായപരിധിയില്‍ ഇളവു കിട്ടും. വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും നിയമപരമായി വേര്‍പിരിഞ്ഞ സ്‌ത്രീകള്‍ക്കും 35വയസ്സുവരെ അപേക്ഷിക്കാം. ഇങ്ങനെയുള്ള പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നാല്‍പതുവയസ്സുവരെ അപേക്ഷിക്കാം. റിസര്‍വ്‌ബാങ്കില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു എത്രവര്‍ഷം പ്രവൃത്തിപരിചയമുണ്ടോ അത്രയും വര്‍ഷംകൂടി ഉയര്‍ന്നപ്രായപരിധിയില്‍ (പരമാവധി മൂന്നുകൊല്ലംവരെ) ഇളവുകിട്ടും.
അടിസ്ഥാനശമ്പളം 24250രൂപ. മറ്റാനുകൂല്യങ്ങളടക്കും തുടക്കത്തില്‍ 46029രൂപ കിട്ടും.

