കാര്‍ഷിക ഗ്രാമവികസനബാങ്കുകളുടെ കമ്പ്യൂട്ടര്‍വല്‍കരണം: പങ്കാളിത്തം 10 സംസ്ഥാനങ്ങള്‍ക്കുമാത്രം

Moonamvazhi

കാര്‍ഷികഗ്രാമീണവികസനബാങ്കുകളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിനുള്ള കേന്ദ്രപദ്ധതിയില്‍ പങ്കാളിത്തം 10 സംസ്ഥാനങ്ങള്‍ക്കു മാത്രം. കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ രാജ്യസഭയെ അറിയിച്ചതാണ്‌ ഇക്കാര്യം. കേരളവും പശ്ചിമബംഗാളുംപല കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. അടുത്തകാലത്തു ജമ്മുകശ്‌മീര്‍ കേന്ദ്രപദ്ധതിയില്‍നിന്നു സ്വയം ഒഴിഞ്ഞു. ഭരണപരമായ കാരണങ്ങളാണു പറഞ്ഞത്‌.2023 ഒക്ടോബര്‍ ആറിനാണു പദ്ധതി അംഗീകരിച്ചത്‌. ദീര്‍ഘകാലഗ്രാമീണവായ്‌പാസംവിധാനം ഡിജിറ്റലാക്കലാണു ലക്ഷ്യം.

നിലവില്‍ 7.18 കോടിരൂപ പദ്ധതിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്‌. 1144യൂണിറ്റുകള്‍ക്കു ഹാര്‍ഡുവെയര്‍ നല്‍കി. തമിഴ്‌നാട്ടില്‍ 471 യൂണിറ്റുകള്‍ക്കും കര്‍ണാടകത്തില്‍ 467 യൂണിറ്റുകള്‍ക്കും ഹാര്‍ഡുവെയര്‍ നല്‍കിയിട്ടുണ്ട്‌. ഉത്തര്‍പ്രദേശില്‍ 342 യൂണിറ്റുകള്‍ക്കു ഹാര്‍ഡുവെയര്‍ അനുവദിച്ചെങ്കിലും സ്വീകരിച്ചിട്ടില്ല. ഗുജറാത്തില്‍ 195, രാജസ്ഥാനില്‍ 39, പഞ്ചാബില്‍ 90, ഹരിയാണയില്‍ 20, ഹിമാചല്‍ പ്രദേശില്‍ 57, ത്രിപുരയില്‍ ആറ്‌, പുതുച്ചേരിയില്‍ രണ്ട്‌ എന്നിങ്ങനെയാണു മറ്റിടങ്ങളില്‍ ഹാര്‍ഡുവെയര്‍ അനുവദിക്കപ്പെട്ട യൂണിറ്റുകളുടെ എണ്ണം.

Moonamvazhi

Authorize Writer

Moonamvazhi has 523 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!