ഒറ്റത്തവണതീര്‍പ്പാക്കല്‍ 30വരെ നീട്ടി
സഹകരണസംഘങ്ങളിലെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി (നവകേരളീയം കുടിശ്ശികനിവാരണം) ഏപ്രില്‍ 30വരെ നീട്ടി. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വായ്‌പാതിരിച്ചടവു പ്രോല്‍സാഹിപ്പിച്ചു പരമാവധി കുടിശ്ശികരഹിതമാക്കാനും വായ്‌പക്കാര്‍ക്ക് ആശ്വാസമേകാനുമുള്ള പദ്ധതി ജനുവരി രണ്ടിനാണ് ആരംഭിച്ചത്. ഫെബ്രുവരി 28ന് അവസാനിക്കേണ്ടിയിരുന്നതാണ്. അത് മാര്‍ച്ച് 31വരെ നീട്ടിയിരുന്നു. ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുകയാണ്.