എന്‍.എസ്.സഹകരണആശുപത്രിയില്‍ നഴ്‌സിങ് ഓഫീസര്‍ ഒഴിവ്
കൊല്ലത്തെ എന്‍എസ് സഹകരണആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലം ജില്ലാ സഹകരണആശുപത്രിസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 952) ജൂലൈ 25 വെള്ളിയാഴ്‌ച നഴ്‌സിങ് ഓഫീസര്‍ തസ്‌തികയിലേക്കു വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കൊല്ലം പാലത്തറയില്‍ എന്‍.എസ്. സഹകരണആശുപത്രി കാമ്പസിലുള്ള സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ. യോഗ്യത: ബി.എസ്.സി (നഴ്‌സിങ്)/ജി.എന്‍.എം. രണ്ടുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണം. ഓപ്പറേഷന്‍ തിയറ്റര്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, കീമോതെറാപ്പി, ഡയാലിസിസ്, ലേബര്‍ റൂം എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. അര്‍ഹരായവര്‍ക്കു [email protected][email protected] എന്ന ഇ-മെയില്‍ മുഖാന്തിരം ജൂലൈ 23 വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രായം സഹകരണസംഘം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയം. കൂടിക്കാഴ്‌ചക്കെത്തുന്നവര്‍ ജനനത്തിയതി, വിദ്യാഭ്യാസയോഗ്യത, കെഎന്‍എംസി രജിസ്‌ട്രേഷന്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും കൊണ്ടുവരണം. രാവിലെ 8.30നുമുമ്പ് ഇന്റര്‍വ്യൂവിനു റിപ്പോര്‍ട്ടു ചെയ്യണം. ഫോണ്‍ 0474-2723931, 2723220.വെബ്‌സൈറ്റ് www.nshospital.orghttp://www.nshospital.org