സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഒഴിവുകള്‍
ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍സിഡിസി) ഷുഗര്‍, ഡയറി, ഫിഷറീസ് വിഭാഗങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഒഴിവുകളുണ്ട്. മൂന്നിലും ഓരോ ഒഴിവാണുള്ളത്. സംവരണേതര ഒഴിവുകളാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളം 56100-177500രൂപ. മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദവും പഞ്ചസാരമില്ലുകള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംരക്ഷിക്കുന്നതിലും രണ്ടുവര്‍ഷത്തെ പരിചയവുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഷുഗര്‍) തസ്‌തികയുടെ യോഗ്യത. കാണ്‍പൂരിലെ ദേശീയഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടോ പുണെയിലെ വസന്ത്‌ദാദാ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടോ പോലുള്ളവയുടെ ഷുഗര്‍ എഞ്ചിനിയറിങ് കോഴ്‌സ് ജയം അഭികാമ്യം. ഡയറിസാങ്കേതികവിദ്യയില്‍ ബിരുദവും ഡയറിയൂണിറ്റുകളുടെ സ്ഥാപനം, നടത്തിപ്പ്, സംരക്ഷണം, ഗുണനിലവാരനിയന്ത്രണം എന്നിവയില്‍ രണ്ടുവര്‍ഷത്തെ പരിചയവുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഡയറി) തസ്‌തികയ്‌ക്കുവേണ്ടത്. ഫിഷറീസ് ബിരുദവും ഫിഷറീസ് യൂണിറ്റുകളുടെ സ്ഥാപനം, നടത്തിപ്പ്, സംരക്ഷണം, ഗുണനിലവാരനിയന്ത്രണം എന്നിവയില്‍ രണ്ടുവര്‍ഷത്തെ പരിചയവുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിഷറീസ്) തസ്‌തികയ്‌ക്കുവേണ്ടത്. കമ്പ്യൂട്ടറിലും അനുബന്ധസോഫ്‌റ്റുവെയറിലും പരിജ്ഞാനം മൂന്നുതസ്‌തികയിലേക്കും അപേക്ഷിക്കാന്‍ വേണം. ഫെബ്രുവരി 20നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം www.ncdc.inhttp://www.ncdc.in ല്‍ ലഭിക്കും.
എന്‍സിഡിസി 11/2024 എന്ന പരസ്യനമ്പര്‍ പ്രകാരം അപേക്ഷ ക്ഷണിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ (ഫിനാന്‍സ്) തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ കോസ്‌റ്റ് അക്കൗണ്ടന്റ് എന്നു മാറ്റുകയും അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 20വരെ നീട്ടുകയും ചെയ്‌തിട്ടുണ്ട്. നേരത്തേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നു മാത്രമായിരുന്നു വിദ്യാഭ്യാസയോഗ്യത. ജനുവരി 31 ആയിരുന്നു നേരത്തേ നിശ്ചയിച്ച അവസാനതിയതി.