സഹകരണവികസനകോര്‍പറേഷനില്‍ യങ്‌പ്രൊഫഷണല്‍ ഒഴിവുകള്‍
ദേശീയസഹകരണവികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) യങ്‌പ്രൊഫഷണല്‍-1 (ഫിനാന്‍ഷ്യല്‍) തസ്‌തികയില്‍ നാലൊഴിലുണ്ട്. മൂന്നുകൊല്ലത്തെ കരാര്‍നിയമനമാണ്. ശമ്പളം 25000-40000രൂപ. പ്രായപരിധി 32 വയസ്സ്. സിഎ-ഇന്റര്‍മീഡിയറ്റോ ഐസിഡബ്ലിയുഎ-ഇന്റര്‍മീഡിയറ്റോ സഹിതം ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും എംകോം ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഫിനാന്‍സ്, അക്കൗണ്ട്‌സ്, ഓഡിറ്റ്, പ്രോജക്ട് അപ്രൈസല്‍ എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രവൃത്തിപരിചയം ബാങ്കിലോ ധനകാര്യസ്ഥാപനങ്ങളിലോ വികസനസ്ഥാപനങ്ങളിലോ ആണെങ്കില്‍ കൂടുതല്‍ നല്ലത്. ഒഴിവുകളുടെ എണ്ണത്തില്‍ ഇനിയും മാറ്റം വരാം. കാര്‍ അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. എന്‍സിഡിസിയുടെ വെബ്‌സൈറ്റിലുള്ള അപേക്ഷാഫാം പൂരിപ്പിച്ച് രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും ഏറ്റവും പുതിയ ഫോട്ടോയും [email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം. ഡിസംബര്‍ 31ആണ് അവസാനതിയതി. മെയില്‍ അയക്കുമ്പോള്‍ യങ് പ്രൊഫഷണല്‍-1(ഫിനാന്‍ഷ്യല്‍) തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന കാര്യം പരാമര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.ncdc.in ല്‍ കിട്ടും.


