സഹകരണസര്‍വകലാശാല 15ലേറെ പഠനവിഭാഗങ്ങള്‍ തുടങ്ങും
ത്രിഭുവന്‍ ദേശീയ സഹകരണ സര്‍വകലാശാല രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പതിനഞ്ചുമുതല്‍ 20വരെ പഠനവിഭാഗങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ കോഓപ്പറേറ്റീവ് റിപ്പോര്‍ട്ടു ചെയ്‌തു. പുതിയപഠനവിഭാഗങ്ങള്‍ക്കായി സ്ഥലവും കെട്ടിടങ്ങളും അനുവദിക്കാന്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളോടു കേന്ദ്രസഹകരണമന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയോട് അഫിലിയേറ്റു ചെയ്യുന്നതിനായി തങ്ങളുടെ കീഴിലുള്ള സഹകരണവിദ്യാഭ്യാസപരിശീലനകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സഹകരണവിദ്യാഭ്യാസപരിശീലരംഗത്തെ ഏകോപിപ്പിക്കുകയാണു ക്ഷ്യം. സംസ്ഥാനങ്ങള്‍ക്കു സര്‍വകലാശാലയിലേക്കു നേരിട്ടു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതുമാണ്.