ദേശീയസഹകരണനയം: ഇനി കണ്ണുകള്‍ കര്‍മപദ്ധതിയിലേക്ക്‌

Moonamvazhi

ദേശീയസഹകരണനയം പ്രഖ്യാപിച്ചിരിക്കെ നയം നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതി എന്തായിരിക്കുമെന്ന്‌ സഹകരണമേഖല ഉറ്റുനോക്കുന്നു. പ്രത്യേകമായി ഇടപെടേണ്ട കാര്യങ്ങള്‍ അടങ്ങിയ സമ്പൂര്‍ണവും വിശദവുമായ ഒരു കര്‍മപദ്ധതി ഉടന്‍ നിശ്‌ചയിക്കുമെന്നു നയത്തില്‍ പറയുന്നുണ്ട്‌. സഹകരണഫെഡറലിസത്തിന്റെ തത്വങ്ങള്‍ പാലിച്ചായിരിക്കും നയം നടപ്പാക്കുകയെന്ന്‌ നയത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മാത്രമല്ല, സംസ്ഥാനസര്‍ക്കാരുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സംസ്ഥാനതലങ്ങളിലടക്കമുള്ള സഹകരണസംഘങ്ങളുടെയും ഫെഡറേഷനുകളുടെയും യൂണിയനുകളുടെയും സക്രിയപങ്കാളിത്തമുണ്ടെങ്കിലേ നയം സുഗമമായും ഫലപ്രദമായും നടപ്പാക്കാനാവൂ എന്നു സഹകരണമേഖലയുടെ ഘടന പരിശോധിച്ചാല്‍ വ്യക്തമാണെന്നു നയം ചൂണ്ടിക്കാട്ടുന്നു. നബാര്‍ഡ്‌, ദേശീയസഹകരണവികസനകോര്‍പറേഷന്‍, ശേീയക്ഷീരവികസനബോര്‍ഡ്‌, എന്‍എഫ്‌ഡിബി തുടങ്ങി വിവിധരംഗങ്ങളില്‍ പ്രത്യേകമായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുേെട പങ്കാളിത്തവും അനിവാര്യമാണ്‌. നയം നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും തമ്മിലുള്ള ഏകോപനത്തിനും നയം ഫലപ്രദമായും സമയബന്ധിതമായും നടപ്പാക്കുന്നകാര്യം ഉറപ്പുവരുത്താനും കേന്ദ്രസഹകരണമന്ത്രാലയം ഒരു നടത്തിപ്പുകേന്ദ്രം (ഇംപ്ലിമെന്റേഷന്‍ സെല്‍) രൂപവല്‍കരിക്കുമെന്നും നയത്തിലുണ്ട്‌. കേന്ദ്രസഹകരണസെക്രട്ടറിയായിരിക്കും ഇതിന്റെ ചെയര്‍മാന്‍. നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, കൃത്യമായ ഇടവേളകളില്‍ വിലയിരുത്തലും നിരീക്ഷണവും എന്നിവയും ഇംപ്ലിമെന്റേഷന്‍ കമ്മറ്റിയുടെ ചുമതലകളാണ്‌. കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സഹകരണവകുപ്പുസെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അഡീഷണല്‍ സെക്രട്ടറിമാരും ഇതില്‍ അംഗങ്ങളായിരിക്കും. നീതി ആയോഗ്‌, പ്രതിനിധിയും ദേശീയസഹകരണഫെഡറേഷനുകളുടെയും സംഘങ്ങളുടെയും യൂണിയനുകളുടെയും ഭാരവാഹികളും ഉണ്ടാകും.

 

Moonamvazhi

Authorize Writer

Moonamvazhi has 517 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!