നാഫ്‌സ്‌കോബില്‍ എം.ഡി.ഒഴിവ്
സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷനില്‍ (നാഫ്‌സ്‌കോബ്) ചീഫ് എക്‌സിക്യൂട്ടീവിന്റെ (മാനേജിങ് ഡയറക്ടര്‍)ഒഴിവുണ്ട്. സാമൂഹികശാസ്‌ത്രവിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ധനകാര്യസ്ഥാപനത്തിലോ ഹ്രസ്വകാലസഹകരണവായ്‌പയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലോ ഉത്തരവാദപ്പെട്ട തസ്‌തികയില്‍ 20കൊല്ലമെങ്കിലും പരിചയം വേണം. ഗവേഷണപദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും പരിശീലനങ്ങള്‍ സംഘടിപ്പിക്കുനും വേണ്ട ഗവേഷണപരിചയം ആവശ്യമാണ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.എച്ച്‌ഡി അഭികാമ്യം. ശമ്പളം 144200-218200 രൂപ. അപേക്ഷിക്കേണ്ട അവസാനതിയതി നവംബര്‍ 30. [email protected][email protected] ലേക്കാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.nafscob.orgwww.nafscob.org ല്‍ കിട്ടും.


