നബാര്‍ഡിലും റിസര്‍വ്‌ ബാങ്കിലും ഇന്‍ഷുറന്‍സ്‌ കമ്പനികളിലും ആനുകൂല്യവര്‍ധന

Moonamvazhi

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിലും (നബാര്‍ഡ്‌) റിസര്‍വ്‌ ബാങ്കിലും പൊതുമേഖലാഇന്‍ഷുറന്‍സ്‌ കമ്പനികളിലും വേതന-പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

നബാര്‍ഡില്‍ വേതനവര്‍ധനക്ക്‌ 2022 നവംബര്‍ ഒന്നുമുതലായിരിക്കും പ്രാബല്യം. ഗ്രൂപ്പ്‌ എ, ബി, സി ജീനവക്കാര്‍ക്കെല്ലാം ഏതാണ്ട്‌ 20ശതമാനം വര്‍ധന വേതനത്തിലും അലവന്‍സുകളിലുമായി ലഭിക്കും. മുന്‍ജീവനക്കാരും നിലവിലുള്ളജീവനക്കാരുമായ 3800 പേര്‍ക്ക്‌ ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. 2017 നവംബര്‍ ഒന്നിനു മുമ്പു നബാര്‍ഡില്‍ നിയമിതരായി വിരമിച്ചവരുടെ അടിസ്ഥാനപെന്‍ഷന്‍/കുടുംബപെന്‍ഷന്‍ മുന്‍ ആര്‍ബിഐ നബാര്‍ഡ്‌ റിട്ടയേര്‍ഡ്‌ ജീവനക്കാരുടേതിനു തുല്യമാക്കിയിട്ടുണ്ട്‌. നബാര്‍ഡിലെ ശമ്പള പരിഷ്‌കരണത്തിനായി വര്‍ഷം 170 കോടിരൂപയാണ്‌ അേധികം വേണ്ടത്‌. കുടിശ്ശികക്കായി വേണ്ടിവരുന്നത്‌ 510 കോടിയാണ്‌. പെന്‍ഷന്‍വര്‍ധനമൂലം ഒറ്റത്തവണ കുടിശ്ശിക നല്‍കാന്‍ 50.82 കോടിരൂപ വേണ്ടിവരും. പെന്‍ഷന്‍ നല്‍കുന്നയിനത്തില്‍ ഓരോമാസവും 3.55 കോടിരൂപയും കൂടുതലായി വേണ്ടിവരും. 269 പെന്‍ഷന്‍കാരും 457 കുടുംബപെന്‍ഷന്‍കാരുമാണ്‌ നബാര്‍ഡിന്റെ പെന്‍ഷനെ ആശ്രിയിക്കുന്നത്‌.

റിസര്‍വ്‌ ബാങ്കിലെ പെന്‍ഷനും കുടുംബപെന്‍ഷനുമാണ്‌ വര്‍ധിപ്പിച്ചിട്ടുള്ളത്‌. അടിസ്ഥാനപെന്‍ഷന്റെയും ക്ഷാമബത്തയുടെയും പത്തുശതമാനത്തോളമാണു കൂട്ടുന്നത്‌. ഇതിനു 2022 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടായിരിക്കും. എല്ലാ വിരമിച്ചവര്‍ക്കും അടിസ്ഥാനപെന്‍ഷനില്‍ 1.43 ഘടകപോയിന്റിന്റെ വര്‍ധനയാണു കിട്ടുക. 30769 പെന്‍ഷന്‍കാര്‍ക്ക്‌ ഇതിന്റെ ആനുകൂല്യം കിട്ടും. 8189 കുടുംബപെന്‍ഷന്‍കാര്‍ക്കും ഗുണമുണ്ടാകും. 2696.82 കോടിരൂപയുടെ അധികബാധ്യതയാണു സര്‍ക്കാരിനു വരിക. കുടിശ്ശികയിനത്തിലുംമറ്റുമായി ഒറ്റത്തവണയായി നല്‍കാന്‍ വേണ്ടിവരുന്നത്‌. 2485.02 കോടിയണ്‌. ആവര്‍ത്തനച്ചെലവുകള്‍ക്കായി വര്‍ഷം 211.80 കോടിയും വേണ്ടിവരും.

നബാര്‍ഡിനും റിസര്‍വ്‌ ബാങ്കിനും പുറമെ പൊതുമേഖലാഇന്‍ഷുറന്‍സ്‌ കമ്പനികളിലാണു വേതനവും പെന്‍ഷനും വര്‍ധിപ്പിക്കുന്നത്‌. വേതനവര്‍ധനവിനു 2022ഓഗസ്റ്റ്‌ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. വേതനത്തില്‍ മൊത്തം 12.41 ശതമാനം വര്‍ധനയാണു കിട്ടുക. അടിസ്ഥാനളമ്പളവും ക്ഷാമബത്തയും ചേര്‍ന്നു പതിനാലുശതമാനം വര്‍ധനയുണ്ടാകും. പൊതുമേഖലാഇന്‍ഷുറന്‍സ്‌ ജീവനക്കാരായ 43247 രപേര്‍ക്ക്‌ ആനുകൂല്യങ്ങള്‍ കിട്ടും. ദേശീയപെന്‍ഷന്‍ സ്‌കീമിലേക്കുള്ള (എന്‍പിഎസ്‌) സംഭാവനയിലും വര്‍ധനയുണ്ട്‌. പത്തുമുതല്‍ പതിനാലുവരെ ശതമാനം വര്‍ധനയാണ്‌ ഈ സംഭാവനയില്‍ വരുത്തുക. 2010 ഏപ്രില്‍ ഒന്നിനുശേഷം എന്‍പിഎസില്‍ ചേര്‍ന്നവര്‍ക്ക്‌ ആനുകൂല്യം കിട്ടും.

കുടുംബപെന്‍ഷന്‍ 30%ആണു കൂട്ടിയിട്ടുള്ളത്‌. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന അന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 14615 കുടുംബപെന്‍ഷന്‍കാര്‍ക്ക്‌ ഇതു ഗുണപ്പെടും. 8170.30 കോടിരുപ വേണ്ടിവരും. ഇതില്‍ 5822.68 കോടിരൂപ വേതനവര്‍ധനക്കുടിശ്ശികക്കായിരിക്കും. 250.15 കോടിരൂപ എന്‍പിഎസിനാണ്‌. 2097.47 കോടി കുടുംബപെന്‍ഷനും. ന്യൂഇന്ത്യാഅഷ്വറന്‍സ്‌ കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ., കാര്‍ഷികഇന്‍ഷുറന്‍സ്‌ കമ്പനി എന്നിവയാണ്‌ വേതന-ശമ്പളവര്‍ധനകള്‍ നടപ്പാക്കപ്പെടുന്ന പൊതുമേഖലാഇന്‍ഷുറന്‍സ്‌ കമ്പനികള്‍.

മൊത്തത്തില്‍ എല്ലായിനത്തിലുമായി 46322 ജീവനക്കാര്‍ക്കും 23570 പെന്‍ഷന്‍കാര്‍ക്കും 23260 കുടുംബപെന്‍ഷന്‍കര്‍ക്കുമാണ്‌ ആനുകൂല്യങ്ങള്‍ കിട്ടുക.

 

Moonamvazhi

Authorize Writer

Moonamvazhi has 896 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!