പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് എം വി ആറിൽ സ്വീകരണം

Moonamvazhi

കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഒപ്പം സൗഹൃദ സംഗമവും ഒരുക്കി.
രോഗശമനത്തിന് പലരും പല മാർഗവും സ്വീകരിക്കുകയും ഏത് ചികിത്സാരീതിയും വിജയിക്കുകയും ചെയ്യാറുണ്ടെങ്കിലും എം.വി.ആർ കാൻസർ സെൻ്ററിലെത്തുന്ന രോഗികൾ ഇവിടുത്തെ പരിചരണത്തെ എടുത്തു പറയുക തന്നെ ചെയ്യുമെന്നു തങ്ങൾ പറഞ്ഞു. രോഗികളോട് സംസാരിച്ചു നേരിട്ടു ബോധ്യമായ കാര്യമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ആർക്കും സമാധാനവും സന്തോഷവും പകരുന്നയിടമാണ് ദേവാലയമെന്നും അതിനാൽ എം.വി.ആറിനെ ആതുര ദേവാലയമെന്ന് വിശേഷിപ്പിക്കാമെന്നും മലബാർ രൂപത ബിഷപ്പ് എച്ച്.ജി ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.ലേകത്തുള്ള ആർക്കും ഏതുസമയവും കടന്നു ചെല്ലാൻ കഴിയുന്ന ഇടമാണ് പാണക്കാട് തറവാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണ മേഖലയെ എങ്ങിനെ ജനനന്മയ്ക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച വ്യക്തിയാണ് എം.വി.ആർ. കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ വിജയകൃഷ്ണനെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇത്തരത്തിൽ സ്വീകരണം നൽകിയതിന് എം.വി.ആർ കാൻസർ സെന്റർ കുടുംബത്തെ അദ്ദേഹം അനുമോദിച്ചു. എം വി ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയ കൃഷ്ണൻ അധ്യക്ഷനായി.കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍,എം.വി.ആർ കാൻസർ സെന്റർ സെക്രട്ടറി ഡോ. എൻ കെ മുഹമ്മദ്‌ ബഷീർ, ഡയറക്ടർ മാരായ എൻ.സി അബൂബക്കർ, അഷ്റഫ് മണക്കടവ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഹമദ് ബിൻ ഖാലിദ് എന്നിവരും സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!