മില്‍മയില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്കു സംവരണം

Moonamvazhi

കേരളസംസ്ഥാനസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) നിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്കു സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലായൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണു സംവരണം. ഇതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ മേഖലായൂണിയനുകളും ക്ഷീരവികസനവകുപ്പുഡയറക്ടറും പരിഗണിച്ചശേഷം മില്‍മ മാനേജിങ്‌ ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിനു മേഖലായൂണിയനുകളുടെ പൊതുയോഗത്തില്‍ അംഗീകാരം വാങ്ങേണ്ടതുണ്ട്‌.ആനന്ദ്‌മാതൃകാക്ഷീരസഹകരണസംഘങ്ങളിലെ എല്ലാ ക്ഷീരകര്‍ഷകരും സംവരണാനുകൂല്യത്തിന്റെ പരിധിയില്‍ വരും. നിയമനങ്ങളില്‍ മുന്‍ഗണനയോ സംവരണമോ വേണമെന്നു മേഖലായൂണിയനുകള്‍ വാര്‍ഷികപൊതുയോഗങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. അനുകൂലതീരുമാനമെടുത്ത സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ക്ഷീരവികസനമന്ത്രിയെയും മില്‍മ ചെയര്‍മാന്‍ കെ.എസ്‌. മണി നന്ദി അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!