മില്‍മയില്‍ 18 സെയില്‍സ് ഓഫീസര്‍ ഒഴിവുകള്‍
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) സെയില്‍സ് ഓഫീസര്‍മാരുടെ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കാണു നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം. തിരുവനന്തപുരത്തെ മാനേജ്മെന്റ് വികസനകേന്ദ്രത്തിന്റെ (സിഎംഡി) വെബ്സൈറ്റായ www.cmd.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ ഒമ്പതിനു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. തിരുവനന്തപുരം മേഖലാസഹകരണക്ഷീരോല്പാദകയൂണിയനി ലും (ടി.ആര്.സി.എം.പി.യു) മലബാര്‍ മേഖലാ സഹകരണക്ഷീരോല്പാദകയൂണിയനിലും (എം.ആര്.സി.എം.പി.യു) അഞ്ചുവീതവും എറണാകുളം മേഖലാസഹകരണക്ഷീരോല്പാദകയൂണിയനി ല്‍ (ഇ.ആര്.സി.എം.പി.യു) എട്ടും ഒഴിവാണുള്ളത്. ടി.ആര്.സി.എം.പി.യു.വില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ടുവീതവും പത്തനംതിട്ടയില്‍ ഒന്നും ആണ് ഒഴിവുകള്‍. ഇ.ആര്.സി.എം.പി.യു.വില്‍ എറണാകുളത്ത് അഞ്ചും തൃശ്ശൂരില്‍ രണ്ടും കോട്ടയത്ത് ഒന്നും ഒഴിവുണ്ട്.

എം.ആര്.സി.എം.പി.യു.വില്‍ കോഴിക്കോട്ട് രണ്ടും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും ഒഴിവുകളാണുള്ളത്. മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ.യോ, അഗ്രിബിസിനസ് മാനേജ്മെന്റിലോ ഫുഡ്സയന്‍സ് ആന്റ് ടെക്നോളജിയിലോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ഷീരമേഖലയില്‍ സൂപ്പര്വൈസറിതലത്തില് ഒരുവര്‍ഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 2025 ജനുവരി ഒന്നിനു 35 വയസ്സ്. പ്രതിമാസവേതനം 47000 രൂപ (കണ്‍സോളിഡേറ്റഡ് പേ 35000 രൂപ, പരമാവധി യാത്രാബത്ത 5000 രൂപ, പരമാവധി ഇന്‍സന്റീവ് 7000 രൂപ എന്നിങ്ങനെ). ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥലത്ത് സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇവയുടെ കെബി, ഫോര്‍മാറ്റ്, ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍ എന്നിവ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകര്‍ക്കു സ്വന്തം ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും ഉണ്ടായിരിക്കണം. നിയമനനടപടികള്‍ തീരുംവരെ ഇവ ആക്ടീവായിരിക്കണം. അറിയിപ്പുകള് ഇ-മെയിലിലായിരിക്കും അയക്കുക. നിയമനഉത്തരവ്, ശമ്പളസര്‍ട്ടിഫിക്കറ്റ്, പേ സ്ലിപ്പ് തുടങ്ങിയവ തൊഴില്പരിചയസര്ട്ടിഫിക്കറ്റാ യി കണക്കാക്കില്ല. ഏറ്റവും ഒടുവിലത്തെ പ്രവൃത്തിപരിചയത്തിന്റെ കാര്യത്തില്‍ തൊഴിലുടമ, തസ്തിക, പരിചയകാലം, ജോലിയുടെ സ്വഭാവം, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങളടങ്ങിയ സത്യവാങ്മൂലം അപ്ലോഡ് ചെയ്യാം. ജോലിക്കു ചേര്‍ന്ന തിയതി, വിടുതല്‍ ചെയ്ത തിയതി, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍, ഉത്തരവാദപ്പെട്ട അധികാരിയുടെ ഒപ്പും സീലും തുടങ്ങിയ കൃത്യമായ വിവരങ്ങളില്ലാത്ത തൊഴില്പരിചയസര്ട്ടിഫിക്കറ്റു കള്‍ പരിഗണിക്കില്ല. ചുരുക്കപ്പട്ടികയില്‍ വരുന്നവര്‍ക്കു മാത്രമേ ഇ-മെയിലായോ എസ്.എം.എസ്. ആയോ ഫോണിലോ അറിയിപ്പു നല്‍കൂ. ജൂണ്‍ 25ലെ വിജ്ഞാപനത്തിന്റെ നമ്പര്‍ കെസിഎംഎംഎഫ്/സിഎംഡി/002/2025 ആണ്.