കേരഫെഡില്‍ മൂന്നുജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ ഒഴിവുകള്‍
കേരള കേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്) ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെ താത്കാലികഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അഭിലഷണീയ യോഗ്യതയായിരിക്കും. 25000 രൂപയാണു മാസശമ്പളം. മികവിന്റെയും വില്‍പനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ ഇന്‍സെന്റീവുകളും ലഭിക്കും. നല്ല ആശയവിനിമയവൈദഗ്ധ്യവും വില്‍പനലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഴിവും വേണം. നിര്‍ദിഷ്ട ജില്ലകളില്‍ യാത്രകള്‍ നടത്തേണ്ടിവരും. വില്‍പനയിലെ വിപണനത്തിലോ ഉളള മുന്‍പരിചയം അഭികാമ്യം. വിശദമായ റെസ്യൂമെ സമര്‍പ്പിക്കണം. ഡിസംബര്‍ 23നു വൈകിട്ട് അഞ്ചിനകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദി മാനേജിങ് ഡയറക്ടര്‍, കേരഫെഡ് ഹെഡ്ഓഫീസ്, കേര ടവര്‍, വെള്ളയമ്പലം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇ-മെയില്‍ വിലാസം: [email protected]