മക്കരപ്പറമ്പ ബാങ്കിന്റെ പഴമള്ളൂര്‍ ശാഖയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം 17ന്
മക്കരപ്പറമ്പ സര്‍വീസ് സഹകരണബാങ്കിന്റെ പഴമള്ളൂര്‍ ശാഖ ആധുനികരീതിയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം 17തിങ്കളാഴ്‌ച വൈകിട്ടു 4.30നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. അംഗങ്ങളുടെ പെന്‍ഷന്‍പദ്ധതിയില്‍ പുതിയ അംഗത്വവിതരണം മഞ്ഞളാംകുഴി അലി എം.എല്‍.എ.യും, മുതിര്‍ന്ന അഗംങ്ങളെ ആദരിക്കല്‍ കെ.പി.എ. മജീദ് എം.എല്‍.എ.യും, വാട്‌സാപ് ചാറ്റ് ബോട്ട് ഉദ്‌്‌ഘാടനം കെ.കെ. ആബിദ് ഹൂസൈന്‍ തങ്ങള്‍ എം.എല്‍.എ.യും, പാലിയേറ്റീവ് ക്ലിനിക്കിനുള്ള ഉപകരണവിതരണം പി. ആബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.യും നിര്‍വഹിക്കും.