4സംഘത്തില്‍ ക്ലെയിം നോട്ടീസ്; മൂന്നിടത്തു ലിക്വിഡേറ്റര്‍
ലിക്വിഡേഷനിലുള്ള നാലു സംഘങ്ങളില്‍ ക്ലെയിം നോട്ടീസുകള്‍ പുറപ്പെടുവിച്ചു. പ്രവര്‍ത്തനം നിലച്ച മൂന്നു സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഒരോസംഘത്തിലും പത്തനംതിട്ടജില്ലയില്‍ രണ്ടു സംഘത്തിലുമാണു ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൊല്ലം ജില്ലയില്‍ രണ്ടുസംഘത്തിലും കോട്ടയും ജില്ലയില്‍ ഒരു സംഘത്തിലുമാണു പുതുതായി ലിക്വിഡേറ്റര്‍മാരെ വച്ചത്.
ആലപ്പുഴജില്ലയിലെ ചന്തിരൂര്‍ വള്ളുവനാട് കയര്‍ വ്യവസായസഹകരണസംഘത്തില്‍നിന്ന് (ക്ലിപ്‌തം നമ്പര്‍ എ 1176) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്ന് തന്നെ അറിയിക്കണമെന്ന് ആലപ്പുഴ കയര്‍പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ (കയര്‍) ജനുവരി 20ലെ ഗസറ്റില്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പുറത്തൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍നിന്ന് (ക്ലിപ്‌തം നമ്പര്‍ എം 883) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നും ലിക്വിഡേറ്റര്‍ അറിയിച്ചു. ജനുവരി 27ലെ ഗസറ്റിലാണ് അറിയിപ്പ്. തിരൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുറ്റിപ്പുറം യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. പത്തനംതിട്ട ജില്ലയിലെ മാരമണിലെ റോയല്‍ വനിതാവ്യവസായസഹകരണസംഘത്തില്‍നിന്നും (ലിമിറ്റഡ് എസ് ഇന്‍ഡ് പി.ഫ്‌പി. എ-74) അന്തിച്ചന്തയിലെ (വി. കോട്ടയം) മാതാവനിതാവ്യവസായസഹകരണസംഘത്തില്‍നിന്നും (ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പി.റ്റി. എ 53) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്ന് ഇതേ ഗസറ്റില്‍ ലിക്വിഡേറ്ററായ പത്തനംതിട്ട കോഴഞ്‌ഛേരി ജില്ലാവ്യവസായകേന്ദ്രത്തിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍-1 അറിയിച്ചു.

കൊല്ലംജില്ലയിലെ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് സ്‌റ്റാഫ് സഹകരണസംഘത്തിന്റെ (ക്യു 1048) ലിക്വിഡേറ്ററായി പുനലൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അഞ്ചല്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. കൊല്ലം കെഎസ്‌ആര്‍ടിസി എംപ്ലോയീസ് സഹകരണസംഘത്തിന്റെ (ക്യു 332) ലിക്വിഡേറ്ററായി കൊല്ലം അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കൊല്ലം യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. കോട്ടയംജില്ലയിലെ കോട്ടയം താലൂക്കിലെ പൈനാപ്പിള്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണസംഘത്തിന്റെ (കെ 454) ലിക്വിഡേറ്ററായി കോട്ടയം അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാമ്പാടി യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.

