രണ്ടുസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; എട്ടിടത്തു ലിക്വിഡേറ്റര്‍
ലിക്വിഡേഷന്‍ പൂര്‍ത്തിയായ രണ്ടു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലായി എട്ടു സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി നാലുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാര്‍ ക്ലെയിംനോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു മലപ്പുറംജില്ലയിലെ ആതവനാട് പഞ്ചായത്ത് പട്ടികജാതിസര്‍വീസ് സഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ എം 337) ത്തിന്റെയും പത്തനംതിട്ടജില്ലയിലെ അന്ത്യാളന്‍കാവ് ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി.റ്റി 159(ഡി) ആപ്‌കോസിന്റെയും രജിസ്‌ട്രേഷനാണു റദ്ദാക്കിയത്.
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് വനിതാസര്‍വീസ് സഹകരണസംഘത്തിന്റെ (ക്ലിപ്‌തം എസ് 326) ലിക്വിഡേറ്ററായി കാസര്‍ഗോഡ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ കാസര്‍ഗോഡ് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
കാസര്‍ഗോഡ് പോര്‍ട്ട് മാന്വല്‍ ഡ്രഡ്‌ജിങ് വര്‍ക്കേഴ്‌സ് ക്ഷേമസഹകരണസംഘംത്തിന്റെ (ക്ലിപ്‌തം എസ് 495) ലിക്വിഡേറ്ററായികാസര്‍ഗോഡ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ ബദിയഡുക്ക യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
കാസര്‍ഗോഡ് ഡിസ്‌ട്രിക്ട് ഹോമിയോപ്പതിക് സഹകരണസംഘത്തിന്റെ (ക്ലിപ്‌തം എസ് 34) ലിക്വിഡേറ്ററായി കാസര്‍ഗോഡ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
ഇടുക്കി ജില്ലയിലെ ഐ450 കാളിയാര്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോറിന്റെ ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ സി യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
ഐ 753 മലനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി പീരുമേട് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ എ-യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.

ഐ 570 മൂഴിക്കല്‍ വനിതാസഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി പീരുമേട് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ബി-യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
ഐ595 അഴുത ബ്ലോക്ക് വനിതാസഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായും പീരുമേട് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ബി-യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചിട്ടുണ്ട്.
ഐ444 തൂക്കുപാലം ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പഞ്ചോല അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ എ-യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുളം കയര്‍വ്യവസായസഹകരണസംഘ (ലിമിറ്റഡ് നമ്പര്‍ 589) ത്തില്‍നിന്നു എന്തെങ്കിലും ക്ലെയിമുള്ളവര്‍ രണ്ടുമാസത്തിനകം ഉന്നയിക്കണമെന്നു തൃശ്ശൂര്‍ കയര്‍ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജനുവരി ആറിലെ ഗസറ്റിലാണിത്.
മലപ്പുറംജില്ലയിലെ തിരൂര്‍ താലൂക്ക് സഹകരണകാര്‍ഷികവിപണനസംഘത്തില്‍(ക്ലിപ്‌തം നമ്പര്‍ എം 499) നിന്നു പണംകിട്ടാനുള്ളവര്‍ 60ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ അറിയിച്ചു. തിരൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ താനൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി ആറിലെ ഗസറ്റിലാണിതും.
പത്തനംതിട്ടജില്ലയിലെ ശ്രീശബരി വനിതാകരകൗശലവ്യവസായസഹകരണസംഘത്തില്‍നിന്ന് (ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പിറ്റിഎ 110) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം ലിക്വിഡേറ്റര്‍, ശ്രീശബരി വനിതാകരകൗശലവ്യവസായസഹകരണസംഘം ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പിറ്റിഎ 110, ആങ്ങമൂഴി (ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പ്‌കെടര്‍ 1, ജില്ലാവ്യവസായകേന്ദ്രം, കഴഞ്ചേരി, പത്തനംതിച്ച) എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണമെന്നു ജനുവരി ആറിലെ ഗസറ്റിലുണ്ട്.
പത്തനംതിട്ട ജില്ലാ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ മാനുഫാക്‌ചറിങ് വ്യവസായസഹകരണസംഘത്തില്‍നിന്ന് (ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പിറ്റിഎ-III) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ വിശദവിവരം 60ദിവസത്തിനകം ലിക്വിഡേറ്റര്‍, പത്തനംതിട്ട ജില്ലാ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ മാനുഫാക്‌ചറിങ് വ്യവസായസഹകരണസംഘം ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പിറ്റിഎ-III, ഉളാട്, പന്തളം (ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ -II, ജില്ലാ വ്യവസായകേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) എന്ന വിലാസത്തില്‍ അറിയിക്കണമെന്നും ജനുവരി ആറിലെ ഗസറ്റിലുണ്ട്.

