ലാഡറിന് തലസ്ഥാനത്ത് പുതിയ ഓഫീസ്
പ്രമുഖസഹകാരി സി.എന്‍. വിജയകൃഷ്‌ണന്‍ ചെയര്‍മാനായുള്ള കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ലാഡര്‍) തലസ്ഥാനത്ത് പുതിയ ഓഫീസ് സജ്ജമായി. തിരുവനന്തപുരം തമ്പാനൂര്‍ എസ്‌എസ്.കോവില്‍റോഡിലെ നവീകരിച്ച കെട്ടിടം ഏപ്രില്‍ ഏഴിന് രാവിലെ 11നു സഹകരണജോയിന്റ് രജിസ്‌ട്രാര്‍ അയ്യപ്പന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും. കോഴിക്കോട് മാങ്കാവ്‌് ഗ്രീന്‍സ് ആസ്ഥാനമായി 2012ല്‍ തുടക്കമിട്ട ലാഡര്‍ അപ്പാര്‍ട്ടുമെന്റുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ ശ്രദ്ധേയമായ വളര്‍ച്ചയാണു നേടിയിട്ടുള്ളത്. തിരുവനന്തപുരം പാങ്ങപ്പാറയിലെ കാപ്പിറ്റല്‍ ഹില്‍സ്, തമ്പാനൂരിലും കോഴിക്കോട് ലിങ്ക് റോഡിലുമുള്ള ദി ടെറസ്, വയനാട്ടിലെ പഞ്ചനക്ഷത്രഹോട്ടലായ സപ്‌ത റിസോര്‍ട്‌സ് ആന്റ് സ്‌പാ, മഞ്ചേരിയിലെ ദി ടെറസ,് ഇന്ത്യന്‍മാള്‍, മഞ്ചേരിയിലും ഒറ്റപ്പാലത്തുമുള്ള ലാഡര്‍ സിനിമാസ്, ഒറ്റപ്പാലത്തെ ലാഡര്‍ തറവാട്, കായങ്കുളത്തു നിര്‍മാണത്തിലിരിക്കുന്ന ലാഡര്‍ സിനിമാസ് എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ ലാഡറിന്റെതായുണ്ട്. സര്‍ക്കാര്‍കരാര്‍ ഏറ്റെടുക്കാന്‍ എ ക്ലാസ് ലൈസന്‍സുള്ള സഹകരണസ്ഥാപനമാണിത്. ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്‌ണന്റെ സ്വപ്‌നപദ്ധതിയായ സീനിയര്‍സിറ്റിസണ്‍വില്ലയുടെ നിര്‍മാണം പാലക്കാട് മുതലമടയില്‍ അതിവേഗം പുരോഗമിക്കുന്നു.