മല്‍സ്യഫെഡിലെയും കേരളബാങ്കിലെയും ഒഴിവുകളിലേക്കു പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
കേരള കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ് ലിമിറ്റഡില്‍ (മല്‍സ്യഫെഡ്) മാനേജര്‍(ഐടി), അസിസ്റ്റന്റ് മാനേജര്‍ (ഐടി), തസ്‌തികകളിലേക്കും, കേരളബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്‌തികകളിലേക്കും (സൊസൈറ്റിവിഭാഗം-എന്‍സിഎ) പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. മല്‍സ്യഫെഡില്‍ മാനേജര്‍(ഐടി) തസ്‌തികയില്‍ ഒരൊഴിവാണുള്ളത്. പൊതുവിഭാഗം ഒഴിവാണ്. കാറ്റഗറി നമ്പര്‍ 609/2025. ശമ്പളം 63700-123700 രൂപ. പ്രായം: 18നും 40നും. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കക്കാര്‍ക്കും ഇളവുണ്ട്. യോഗ്യത:(1)എംസിഎ/ ബി.ടെക് ഐ.ടി/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/തത്തുല്യം.(2) കേന്ദ്ര/സംസ്ഥാനസര്‍ക്കാര്‍സര്‍വീസിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ രജിസ്‌റ്റര്‍ ചെയ്‌ത സ്വകാര്യസ്ഥാപനങ്ങളിലോ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം. തൊഴില്‍പരിചയസര്‍ടിഫിക്കറ്റ് അപേക്ഷിക്കുമ്പോള്‍തന്നെ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഇതിന്റെ മാതൃക വിജ്ഞാപനത്തിലുണ്ട്.
അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്‌തികയുടെ കാറ്റഗറി നമ്പര്‍ 614/2025 ആണ്. ശമ്പളം 35700-75600രൂപ. ഒരൊഴിവാണുള്ളത്. പൊതുവിഭാഗത്തിലാണ് ഒഴിവ്. പ്രായപരിധിയും വിദ്യാഭ്യാസയോഗ്യതയും മാനേജര്‍(ഐടി) തസ്‌തികയുടെതുതന്നെ. പ്രവൃത്തിപരിചയനിബന്ധന ഇല്ല എന്നുമാത്രം.
കേരളബാങ്കില്‍ വിഭാഗംII(സൊസൈറ്റി വിഭാഗം) ഒന്നാം എന്‍സിഎ വിജ്ഞാപനമായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അസിസ്റ്റന്റ് മാനേജര്‍ തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ശമ്പളം 24060-69610 രൂപ. കേരളബാങ്കില്‍ അഫിലിയേറ്റ് ചെയ്‌ത അംഗസംഘങ്ങളില്‍ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിതയോഗ്യതയുള്ളവരുമായ പട്ടികജാതി, മുസ്ലിം, ലാറ്റിന്‍കാത്തലിക്/ആംഗ്ലോഇന്ത്യന്‍, മറ്റുപിന്നാക്കവിഭാഗം, ഈഴവ/ തിയ്യ, വ്‌ിശ്വകര്‍മസംവരണവിഭാഗത്തില്‍പെട്ടവരില്‍നിന്നാണ് അപേക്ഷക്ഷണിച്ചിട്ടുള്ളത്. ഓണ്‍ലൈനിലൂടെ ഒറ്റത്തവണരജിസ്‌ട്രേഷന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍ 648/2025ല്‍ പട്ടികജാതിവിഭാഗത്തില്‍ 2, കാറ്റഗറി നമ്പര്‍ 649/2025 മുസ്ലിംവിഭാഗത്തില്‍ 2, കാറ്റഗറി നമ്പര്‍ 650/2025 ലാറ്റിന്‍കാത്തലിക്/ആംഗ്ലോഇന്ത്യന്‍വിഭാഗത്തില്‍ 2, കാറ്റഗറി നമ്പര്‍ 651/2025 ഒബിസി വിഭാഗത്തില്‍ 1, കാറ്റഗറി നമ്പര്‍ 652 ഈഴവ/ബില്ലവ/ തീയ്യ വിഭാഗത്തില്‍ 2, കാറ്റഗറി നമ്പര്‍ 653/2025 വിശ്വകര്‍മ വിഭാഗത്തില്‍ 1 എന്നിങ്ങനെ 10 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 434/2023 വിജ്ഞാപനപ്രകാരം 2025 സെപ്‌റ്റംബര്‍ 10നു വന്ന റാങ്കുലിസ്റ്റില്‍ കാലയളവില്‍ പട്ടികജാതി, മുസ്ലിം, ലാറ്റിന്‍കാത്തലിക്/ആംഗ്ലോഇന്ത്യന്‍, ഒബിസി, ഈഴവ/തിയ്യ/ ബില്ലവ, വിശ്വകര്‍മ സമുദായങ്ങള്‍ക്കു നീക്കിവച്ചഒഴിവുകളില്‍ ആ സമൂദായങ്ങളിലുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ നികത്താതിരുന്ന ഒഴിവുകളിലേക്കു നിയമനശുപാര്‍ശയും നിയമനവും നടതതുന്നതുവരെയായിരിക്കും ഈ റാങ്കുലിസ്റ്റിനു പ്രാബല്യം. മേല്‍വിഭാഗത്തില്‍ അല്ലാത്തവരുടെ അപേക്ഷ തള്ളും. പ്രായം 18നും 50നും മധ്യേ. യോഗ്യത: (1)പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളിലെയും (പാക്‌സ്) അര്‍ബന്‍ സഹകരണബാങ്കിലെയും അസിസ്റ്റന്റ് സെക്രട്ടറി/ സെക്രട്ടറി തസ്‌തികയിലോ അതിലും ഉയര്‍ന്ന തസ്‌തികയിലോ നിലവില്‍ സേവനമനുഷ്‌ഠിക്കുന്നവരും സംഘങ്ങളില്‍ എട്ടുവര്‍ഷത്തെ സേവനത്തില്‍ മൂന്നുകൊല്ലം സൂപ്പര്‍വൈസറി കേഡറില്‍ സേവനമനുഷ്‌ഠിച്ചവരും ആയിരിക്കണം. അപേക്ഷത്തിയതിയിലും നിയമനത്തിയതിയിലും സര്‍വീസില്‍ ഉണ്ടായിരിക്കയും വേണം. (2) 60%മാര്‍ക്കോടെ ബിരുദം.(3) എംബിഎ(ഫിനാന്‍സ്/ബാങ്കിങ്), എസിഎ, എസിഎംഎ, എസിഎസ്, ബിഎസ്.സി (കേരളകാര്‍ഷികസര്‍വകലാശാലയുടെ കോഓപ്പറേഷന്‍ ആന്റ് ബാങ്കിങ്) എന്നിവയുള്ളവര്‍ക്കു മുന്‍ഗണന.

കേരളബാങ്കില്‍ അഫിലിയേറ്റ് ചെയ്‌ത സംഘങ്ങളിലെ ജീവനക്കാര്‍ക്കു സംവരണം ചെയ്‌ത ഒഴിവില്‍ പി.എസ്.സി.വഴി നിയമിക്കപ്പെട്ടവര്‍ ആ സതസ്‌തികയില്‍ തുടരുന്നിടത്തോളം നിയമനത്തിയതിലും അഫിലിയേറ്റ് ചെയത സംഘത്തില്‍ സേവനമനുഷ്‌ഠിക്കുന്നവരാകണം എന്നില്ല.
അംഗസംഘങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അസിസ്റ്റന്റ് രജിസ്‌ട്രാറില്‍(ജനറല്‍) നിന്നു വാങ്ങി സൂക്ഷിക്കണം. ആവശ്യപ്പടുമ്പോള്‍ കാണിക്കുകയും വേണം. അപേക്ഷിക്കുമ്പോള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യുകയും വേണം. ഇല്ലെങ്കില്‍ അപേക്ഷ സ്വീകരിക്കില്ല. സര്‍ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തില്‍ കിട്ടും.
എല്ലാ തസ്‌തികകളിലേക്കും പി.എസ്.സിയുടെ www.keralapsc.gov.in വഴി ഒറ്റത്തവണരജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്‌താണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്‌തവര്‍ സ്വന്തം യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്‌തു സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം. തസ്‌തികയോടൊപ്പം കാണുന്ന വിജ്ഞാപനലിങ്കിലെ അപ്ലൈ നൗവില്‍ മാത്രം ക്ലിക്ക് ചെയ്യണം. പുതുതായി പ്രൊഫൈല്‍ ആരംഭിക്കുന്നവര്‍ ആറുമാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തിയതിയും വേണം. അപേക്ഷാഫീസില്ല. പ്രൊഫൈലിലെ മൈ ആപ്ലിക്കേഷന്‍സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് അപേക്ഷയുടെ സോഫ്‌റ്റ് കോപ്പി/ പ്രിന്റൗട്ട് എടുത്തുവെക്കണം. കമ്മീഷനുമായുള്ള കത്തിടപാടില്‍ പ്രിന്റൗട്ടും വെക്കണം. ആധാര്‍കാര്‍ഡുള്ളവര്‍ പ്രൊഫൈലില്‍ ആധാര്‍കാര്‍ഡ് തിരിച്ചറിയല്‍രേഖയായി നല്‍കണം. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഫെബ്രുവരി 4. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള വിജ്ഞാപനത്തില്‍ കിട്ടും.

