കിമ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം
കേരളഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റ് (കിമ്പ്) ഫെബ്രുവരി അഞ്ചിനും ആറിനും എറണാകുളം രവിപുരത്ത് മാണിക്കത്ത് റോഡിലുള്ള എറണാകുളം സെന്‍ട്രല്‍ സര്‍വീസ് സഹകരണസംഘംഹാളില്‍ പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളുടെയും ജീവനക്കാര്‍ക്കു സേവന-വേതനവ്യവസ്ഥകളെയും പ്രതിമാസസമ്പാദ്യപദ്ധതിയെയും കുറിച്ചു പരിശീലനം നല്‍കും, നിയമനം, പ്രൊബേഷന്‍, സ്ഥാനക്കയറ്റം, ലീവ് വ്യവസ്ഥകള്‍, അച്ചടക്കനടപടികള്‍, സര്‍വീസ് ബുക്ക് തയ്യാറാക്കലും പരിപാലവും, പ്രതിമാസസമ്പാദ്യപദ്ധതിയുടെ സിദ്ധാന്തവും പ്രായോഗികവ്യവസ്ഥകളും, പദ്ധതിവിശകലനം,. അക്കൗണ്ടിങ് രീതികള്‍, സബ്‌റൂള്‍ തയ്യാറാക്കല്, ലേല/നറുക്ക് നടപടിക്രമങ്ങള്‍, സ്റ്റേറ്റുമെന്റുകള്‍, ആസ്‌തി-ബാധ്യതാസ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ തയ്യാറാക്കല്‍, പ്രാക്ടിക്കല്‍ അക്കൗണ്ടിങ്, മറ്റ് അനുബന്ധവിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യപ്പെടും. 2500 രൂപയാണു ഫീസ്. പെബ്രുവരി മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ൂകുടതല്‍ വിവരങ്ങള്‍ 9847719611, 9061183065, 9074384629 എന്നീ നമ്പരുകളില്‍ലഭിക്കും.


