കേരളബാങ്കിന്റെ ബിസിനസ് ഒന്നേകാല്‍ലക്ഷം കോടിയായി
കേരളബാങ്കിന്റെ ബിസിനസ് 1.24ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. നവംബറില്‍ ബാങ്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചായിരുന്നു പത്രമ്മേളനം. 71877 കോടിയാണു നിക്ഷേപവളര്‍ച്ച. അരലക്ഷംകോടി വായ്‌പ നല്‍കി. 2374 കോടിയാണു സ്വര്‍ണവായ്‌പ. 100ദിന കാംപെയ്‌നില്‍ കുറഞ്ഞപലിശക്ക് 1500കോടിയുടെ സ്വര്‍ണവായ്‌പകൊടുത്തു. 1.93ലക്ഷം പുതിയ ഗോള്‍ഡ്‌ലോണ്‍ അക്കൗണ്ടായി്. 1700 പുതിയ ഇടപാടുകാരുടെ അക്കൗണ്ട് തുറന്നു. 30000 എംഎസ്‌എംഇ വായ്‌പ വഴി അരലക്ഷം തൊഴില്‍ സൃഷ്ടിച്ചു. 27ശതമാനം വായ്‌പയും കാര്‍ഷികമേഖലക്കാണ്. 250കോടിയുടെ ക്ഷീരമിത്ര വായ്‌പ നല്‍കി. നൂതനഐടിസാങ്കേതികവിദ്യക്കായി സ്റ്റാര്‍ട്ടപ്പ്‌മിഷനുമായി കരാറായി. എറണാകുളത്തു സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഹബ് പ്രവര്‍ത്തിക്കും. എല്ലാസംഘത്തിനും ലാഭമുണ്ടാക്കാന്‍ പരിശീലനം നല്‍കി. വയനാട്‌ദുരന്തബാധിതരുടെ 3.86കോടിയുടെ വായ്‌പ എഴുതിത്തള്ളിയെന്നും മന്ത്രി അറിയിച്ചു. ബാങ്കുപ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണാ എന്‍ മാധവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

