ദിനേശ് ഐടി സിസ്റ്റംസില്‍ സോഫ്‌റ്റ് വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെനികള്‍
കേരള ദിനേശ്‌ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവര സാങ്കേതികവിദ്യാവിഭാഗമായ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്‌റ്റംസില്‍ (ഡിറ്റ്‌സ്) സീനിയര്‍ ഡവലപ്പര്‍, സോഫ്‌റ്റ് വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെയിനികള്‍ എന്നിവരുടെ ഒഴിവുണ്ട്. സീനിയര്‍ ഡവലപ്പര്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍ അഞ്ചുവര്‍ഷത്തെ പരിചയം വേണം. യോഗ്യത: എംസിഎ/ബിടെക്/ എംഎസ്‌സി സിഎസ്/ ബിഎസ്‌സി സിഎസ് അല്ലെങ്കില്‍ ഐടി/ ബിസിഎ/ സിഎസിലോ ഐടിയിലെ മൂന്നുവര്‍ഷഡിപ്ലോമ/അംഗീകൃത പിജിഡിസിഎ. ഡൊമെയ്‌ന്‍: ബാങ്കിങ്/ ഇന്‍വെന്ററി/ പ്രൊഡക്ഷന്‍/ എച്ച്‌ആര്‍എംഎസ്/ ആആര്‍പി ഡാറ്റാബേസ്’ ഓറക്കിള്‍/ മൈ എസ്‌ക്യുഎല്‍/ പോസ്‌റ്റ്‌ഗ്രെസ്/ എസ്‌ക്യുഎല്‍ സെര്‍വര്‍
ലാംഗ്വേജ്: പിഎല്‍എസ്‌ക്യുഎല്‍/ പിഎച്ച്‌പി/ പൈത്തണ്‍/ ജാവ ആന്‍ഡ്രോയ്‌ഡ്/ ഐഒഎസ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതിലുള്ള പരിചയം അഭികാമ്യം.
സോഫ്‌റ്റുവെയര്‍ ഡവലപ്പര്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍ രണ്ടുവര്‍ഷത്തെ പരിചയംമതി. മറ്റു യോഗ്യതകള്‍ സീനിയര്‍ ഡവലപ്പര്‍ തസ്‌തികയിലേതുതന്നെ.പ്രോഗ്രാമര്‍ ട്രെയിനികളാകാനുള്ള യോഗ്യത ബിഎസ്‌സി സിഎസ് അല്ലെങ്കില്‍ ഐടി/ ബിസിഎ/ സിഎസിലോ ഐടിയിലോ മൂന്നുവര്‍ഷ ഡിപ്ലോമ/ അംഗീകൃത പിജിഡിസിഎ.എല്ലാ തസ്‌തികയും ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതും നല്ല ആശയവിനിമയശേഷി വേണ്ടതുമാണ്. രാത്രിഷിഫ്‌റ്റില്‍ ജോലി ചെയ്യണ്ടിവരും. താല്‍പര്യമുള്ളവര്‍ റെസ്യൂമെ ഇ-മെയില്‍ ചെയ്യുകയോ സ്ഥാപനത്തിന്റെ മേല്‍വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം. [email protected] എന്നതാണ് ഇ-മെയില്‍ ഐഡി. മേല്‍വിലാസം: ദിനേശ് ഐടി സിസ്‌റ്റംസ്, ദിനേശ് സോഫ്‌റ്റ്‌വെയര്‍ പാര്‍ക്ക്, പി.ഒ. സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ – 670002. ഫോണ്‍: 0497 – 2712945/65/75. ഫെബ്രുവരി 15നകം അപേക്ഷിക്കണം.