കേരളബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തും
കേരളബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ 20നു സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ടു പരിഷ്‌കരിച്ചു നടപ്പാക്കുക, പെന്‍ഷന്‍പദ്ധതി കേരളബാങ്കിലൂടെ നടപ്പാക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുക, 10ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, 2024 ജനുവരി 23ലെ അഞ്ചുശതമാനം ഡിഎ ഇടക്കാലാശ്വാസഉത്തരവ് നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. മുന്‍സഹകരണന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും.