സ്വകാര്യ വൽകരണം വേണ്ട: കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസ്
എൽ ഐ സി ഉൾപ്പെടെയുള്ള ഇൻഷുറൻസ് സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കു കളും സ്വകാര്യ വൽകരിക്കാനുള്ള കേന്ദ്ര നയം തിരുത്തണമെന്നു കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ രണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കിൻ്റെ കോഴിക്കോട് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് പി.കെ.സുരേഷ് പതാക ഉയർത്തി. ശശികുമാർ അമ്പാളിയുടെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങളോടെ അകമ്പടിയോടെ
ഇ കെ.വിജയൻ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി.കെ.അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ശ്യാംകുമാറിനെ ആദരിച്ചു. പി.കെ.സുരേഷ് അദ്ധ്യക്ഷനായി. കെ.എസ്.ശ്യാം കുമാർ, എ.കെ.ബി. ഇ എഫ്.സംസ്ഥാന അസിസ്റ്റന്റ്സെക്രട്ടറി നീതു വൽസൻ, ജില്ലാ സെക്രട്ടറി ബോധി സത്വൻ കെ.റെജി, കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ട്രഷറർ കെ.കെ.സജിത്കുമാർ, ജോയിന്റ്സെക്രട്ടറി കെ.കെ.ലീന, എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിനോദ് ടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. തൊഴിൽ നിയമങ്ങളിലെ 29 നിയമങ്ങൾ നാല് ലേബർ കോഡുകളാക്കി തൊഴിലാളികളുടെ അവകാശങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രനയം തിരുത്തുക , ശമ്പള പരിഷ്ക്കരണത്തിലെയും ശമ്പള ഏകീകരണത്തിലെയും അപാകങ്ങൾ പരിഹരിക്കുക, ഡി.എ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന മുറക്ക് ബേങ്ക് ജീവനക്കാർക്ക് ലഭ്യമാക്കുക, പി.ടി.എസ് ജീവനക്കാരുടെ അധിക ജോലിക്കുള്ള വേതനം വെട്ടിക്കുറച്ചത് പരിഹരിക്കുക, കലക്ഷൻ ഏജൻ്റ് മാർക്കുനൽകിയ വാഗ്ദാനം നടപ്പിലാക്കുക, കേരള ബേങ്ക് ജീവനക്കാരുടെ പെൻഷൻ കേരള ബേങ്ക് ഏറ്റെടുക്കുക, പെൻഷൻ പ്രായം 60 ആക്കുക, ബേങ്കിൻ്റെ ആരോഗ്യ ഇൻഷൂറൻസ് പോളിസിയിൽ മാതാപിതാക്കളെയും ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ മഹേഷ് കെ.വി അവതരിപ്പിച്ചു.
ഭാരവാഹികളായി സുനിൽ കുമാർ എൻ പി ( പ്രസിഡൻ്റ്), പി.കെ.രാജേഷ് (ജനറൽ സെക്രട്ടറി), വിനോദ് ടി (ട്രഷറർ), അബ്ദുൾ റസാഖ് എം,റൂബി കോൺട്രാക്ടർ ,റീന പി (വൈസ്പ്രസിഡൻറു മാർ), പ്രവീൺ പി.ടി (സെക്രട്ടറി), മഹേഷ് കെ.വി,ബിജു.വി.ആർ, സറീന ബി.വി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
പ്രവീൺ കുമാർ പി.ടി. നന്ദി പറഞ്ഞു.