കേരളബാങ്ക്‌ പലിശനിരക്കു കുറച്ചു

Moonamvazhi

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കു കുറച്ചതിന്റെ ചുവടുപിടിച്ച്‌ കേരളബാങ്ക്‌ നിക്ഷേപപ്പലിശ കുറച്ചു. പുതിയനിരക്കുകള്‍ ജൂണ്‍ 30നു പ്രാബല്യത്തില്‍ വന്നു. ഏഴുമുതല്‍ 14 ദിവസംവരെയുള്ള നിക്ഷേപത്തിനു നാലുശതമാനവും, 15മുതല്‍ 45ദിവസംവരെയുള്ളതിന്‌ അഞ്ചരശതമാനവും, 46ദിവസം മുതല്‍ 90ദിവസംവരെയുള്ളതിന്‌ ആറുശതമാനവും, 91 ദിവസംമുതല്‍ 179 ദിവസംവരെയുള്ളതിന്‌ ആറരശതമാനവും, 180ദിവസംമുതല്‍ 364ദി്‌വസംവരെയുള്ളതിന്‌ ഏഴര ശതമാനവും, ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ളതിന്‌ 7.10 ശതമാനവും, രണ്ടുവര്‍ഷത്തിനുമുകളിലുള്ളതിന്‌ ഏഴുശതമാനവും ആണു പുതിയ നിരക്കുകള്‍. വ്യക്തികളുടെ നിക്ഷേപത്തിനും പ്രാഥമികവായ്‌പാസഹകരണസംഘങ്ങളുടെ നിക്ഷേപത്തിനും പലിശനിരക്ക്‌ ഇതുതന്നെ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഏഴുദിവസംമുതല്‍ 14ദിവസംവരെയുള്ള നിക്ഷേപത്തിനു നാലരശതമാനവും, 15ദിവസംമുതല്‍ 45ദിവസംവരെയുള്ളതിന്‌ ആറുശതമാനവും, 45ദിവസംമുതല്‍ 90ദിവസംവരെയുള്ളതിന്‌ ആറരശതമാനവും, 91 മുതല്‍ 179ദിവസംവരെയുള്ളതിന്‌ ഏഴുശതമാനവും, 180ദിവസംമുതല്‍ 364ദിവസംവരെയുള്ളതിന്‌ ഏഴരശതമാനവും, ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ളതിന്‌ 7.60 ശതമാനവും, രണ്ടുവര്‍ഷത്തിനുമുകളിലുള്ളതിന്‌ ഏഴരശതമാനവും ആയിരിക്കും പലിശ. ബള്‍ക്ക്‌ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 15ലക്ഷത്തിനുമുകളിലുള്ള ഒറ്റ അക്കൗണ്ടുകള്‍ക്ക്‌ 180ദിവസംമുതല്‍ 364 ദിവസംവരെയുള്ളതിന്‌ ഏഴരശതമാനവും ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ളതിന്‌ 7.60 ശതമാനവുമാണു പലിശ.

മുതിര്‍ന്ന പൗരര്‍ക്കും നിലവിലുള്ള ജീവനക്കാര്‍ക്കും മുന്‍ജീവനക്കാര്‍ക്കും നല്‍കുന്ന അധികപ്പലിശ ബള്‍ക്ക്‌ നിക്ഷേപങ്ങള്‍ക്കു കിട്ടില്ല.

ഏഴുമുതല്‍ 14ദിവസംവരെയുള്ള പുതിയൊരുവിഭാഗം നിക്ഷേപം ഉള്‍പ്പെടുത്തിയതാണ്‌ ഒരു മാറ്റം. ബള്‍ക്ക്‌ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷവരെയുള്ള നിക്ഷേപം എന്ന ഒരു വിഭാഗം പുതുതായി ഉള്‍പ്പെടുത്തിയതാണ്‌ മറ്റൊരു മാറ്റം. മറ്റുനിക്ഷപങ്ങളുടെ കാര്യത്തില്‍ 15ദിവസംമുതല്‍ 45ദിവസംവരെയുള്ള നിക്ഷേപത്തിന്‌ നിലവിലുണ്ടായിരുന്ന നിരക്ക്‌ ആറുശതമാനമാണ്‌. 46മുതല്‍ 90ദിവസംവരെയുള്ളതിന്‌ ആറരശതമാനവും, 91 മുതല്‍ 179ദിവസെവരെയുള്ളതിന്‌ ഏഴുശതമാനവും, 180മുതല്‍ 364ദിവസംവരെയുള്ളതിന്‌ 7.35 ശതമാനവും, ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ളതിന്‌ 7.75 ശതമാനവും, രണ്ടുവര്‍ഷംമുതല്‍ മുകളിലുള്ളതിന്‌ 7.85 ശതമാനവുമാണു നിലവിലുണ്ടായിരുന്ന പലിശനിരക്ക്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 453 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!